ഗോപി സുന്ദറുമായി വേർപിരിഞ കാരണത്തെ കുറിച്ച് തുറന്നു പറഞ്ഞു ഗായിക അമൃത സുരേഷ്

സോഷ്യൽ മീഡിയിൽ മിക്കപ്പോളും സൈബർ ആക്രമണം നേരിടുന്ന ഗായിക ആണ് അമൃത സുരേഷ്. നടൻ ബാലയുമായുള്ള വിവാഹമോചനത്തിന് പിന്നാലെ ഗായിക അമൃത സുരേഷിന് നിരന്തരം സൈബർ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്, അതിനു ശേഷം സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള ബന്ധം തുടർന്നപ്പോളും പിന്നീട് പിരിഞ്ഞപ്പോഴും അമൃത ഇതേ ആക്രമണം നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ പെട്ടെന്നുള്ള പ്രതികരണത്തെക്കുറിച്ചും ,ഗോപി സുന്ദറുമായി പിരിയാനുണ്ടായ കാരണത്തെക്കുറിച്ചും തുറന്ന് പറയുകയാണ് അമൃത സുരേഷ്.

എന്നാൽ ഇനിയും പ്രതികരിക്കാതെ ഇരുന്നാൽ ശരിയാവില്ലെന്ന് മനസിലാക്കിയാണ് ഇപ്പോൾ  അത്തരമൊരു പ്രതികരണം നടത്തിയതെന്നാണ് അമൃത പറയുന്നത്.സഹിക്കാനാവുന്ന അത്രയും താൻ ക്ഷമിച്ചു. കുഞ്ഞിനെ വലിച്ചിടുന്നു എന്ന് തോന്നിയപ്പോഴാണ് പ്രതികരിച്ചതെന്നും അമൃത കൂട്ടിച്ചേർത്തു. തനിക്ക് സംഗീതത്തിലൂടെയാണ് എല്ലാത്തിനെയും അതിജീവിക്കാൻ സാധിച്ചതെന്നും ഇപ്പോൾ രണ്ട് തവണ ചൂടുവെള്ളത്തിൽ വീണ അവസ്ഥയാണെന്നും അമൃത പറയുന്നു.

എന്നാൽ ഗോപി സുന്ദറുമായി താൻ പിരിയാനുള്ള കാരണവും അമൃത തുറന്ന് പറയുന്നു.  ഗോപി സുന്ദറിനും തനിക്കും  ഇടയിൽ സംഗീതമെന്ന ഒരു കോമൺ ലാംഗ്വേജ് ഉണ്ടായിരുന്നു. ഞങ്ങളുടെ ഇടയിൽ ഇന്നേവരെ അടിയും വഴക്കും ഉണ്ടായിട്ടില്ല. ഉപദ്രവങ്ങളുണ്ടായിട്ടില്ല. അദ്ദേഹം ഒരു പീസ്‌ഫുൾ മനുഷ്യനാണ്. രണ്ടുപേരുടെയും നയങ്ങൾ ചേരില്ലെന്ന് ഒരു ഘട്ടം കഴിഞ്ഞപ്പോൾ മനസിലായി. അങ്ങനെ സമാധാനപരമായി പിരിഞ്ഞു. അമൃത സുരേഷ് പറഞ്ഞു.