
ക്രൈം ത്രില്ലർ ‘ഫോറൻസിക്’ന് ശേഷം ടോവിനോ തോമസ് സംവിധായകരായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരി 2 ന് തിയറ്ററുകളിൽ എത്തും.പുതുവർഷം ആഘോഷമാക്കാൻ ചിത്രം ഐഡൻറിറ്റി എന്ന പുത്തൻ ചിത്രവുമായി എത്തുകയാണ് ടോവിനോ തോമസ് . ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങൾ.
ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം ശ്രീ ഗോകുലം മൂവീസ് ആണ് റെക്കോർഡ് തുകക്ക് സ്വന്തമാക്കിയത്. ഡ്രീം ബിഗ് ഫിലിംസ് ആണ് 2025 ജനുവരിയിൽ ഈ ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്. അഖിൽ ജോർജ് ക്യാമറ ചെയ്ത ചിത്രത്തിന്റെ എഡിറ്റിങ് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ്
മ്യൂസിക് ആൻഡ് ബാക്ക്ഗ്രൗണ്ട് കൈകാര്യം ചെയ്യുന്നു. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്ത്, കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ.റോയി സി ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, പ്രൊഡക്ഷൻ ഡിസൈൻ -അനീഷ് നാടോടി, കോ പ്രൊഡ്യൂസേഴ്സ് – ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി – യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, സൗണ്ട് മിക്സിങ് – എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ – സിങ്ക് സിനിമ, മേക്കപ്പ് – റോണക്സ് സേവ്യർ, കോസ്റ്റും – ഗായത്രി കിഷോർ, മാലിനി, പ്രൊഡക്ഷൻ കണ്ട്രോളർ – ജോബ് ജോർജ്.











