
വര്‍ഷങ്ങള്‍ക്ക് ശേഷ൦ ഹിറ്റ് ജോഡികളായ മോഹന്‍ലാലും ,ശോഭനയും ഒന്നിച്ച് അഭിനയിക്കാന്‍ ഒരുങ്ങുന്ന ചിത്രമാണ് ‘തുടരും’. എന്നാൽ ഈ ചിത്രത്തിന് മുൻപ് മറ്റൊരു സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ മോഹന്‍ലാലും, ശോഭനയും ഒന്നിച്ച് അഭിനയിക്കാന്‍ ഇരുന്നിരുന്നു. ദൃശ്യം എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിക്കാനിരുന്നത്. എന്നാല്‍ ശോഭന ദൃശ്യം വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എന്നാൽ അതിന്റെ കാരണത്തെ കുറിച്ച് തുറന്നു പറയുകയാണ് ശോഭന. ദൃശ്യം എനിക്ക് വന്ന സിനിമയാണ്. സ്‌ക്രിപ്റ്റ് വരെ അയച്ചിരുന്നു ശോഭന പറയുന്നു.

എന്നാൽ ഞാന്‍ ദൃശ്യം ചെയ്തില്ല. കാരണം ആ സമയത്ത് ഞാന്‍ വിനീത് ശ്രീനിവാസന്റെ ഒരു സിനിമ ചെയ്യുന്നുണ്ടായിരുന്നു, വിനീത് ശ്രീനിവാസന്റെ ‘തിര’ എന്ന ചിത്രത്തിലാണ് താൻ ആ സമയത്ത് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തനിക്ക് മോഹൻലാൽ സാർ ചെയ്യ്ത ദൃശ്യം ഉപേഷിക്കേണ്ടി വന്നത് ശോഭന പറഞ്ഞു. എന്നാൽ 2009ല്‍ റിലീസ് ചെയ്ത ‘സാഗര്‍ ഏലിയാസ് ജാക്കി’യില്‍ ഇരുവരും അഭിനയിച്ചിരുന്നു, ഒടുവില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ച ചിത്രമായിരുന്നു സാഗർ ഏലിയാസ് ജാക്കി.

ഇപ്പോൾ ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് തുടരും. ഈ സിനിമയില്‍ സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഫാമിലി ഡ്രാമ ഴോണറിലാണ് ഈ ചിത്രം എത്തുന്നത്. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ രണ്ട് പ്രേക്ഷക ശ്രദ്ധ നേടിയ സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.












