
2024 എന്നെന്നും ഓർക്കാൻ നല്ല നിമിഷങ്ങൾ സമ്മാനിച്ച വർഷത്തിന് നന്ദി പറഞ്ഞ് അഞ്ചു ജോസഫ് . ആദിത്യനുമായി അഞ്ജുവിൻറെ വിവാഹം നടന്നതും 2024 ലിൽ തന്നെയായിരുന്നു .അറിയപ്പെടുന്ന ഗായികയായ അഞ്ചു ജോസഫ് സോഷ്യൽ മീഡിയയിലും സജീവമാണ് .വിമൻസ് ഡേയിൽ എല്ലാ സ്ത്രീകൾക്കും കരുത്ത് പകരുന്ന പോസ്റ്റുമായി എത്തിയ അഞ്ചു എല്ലാവര്ക്കും ആശംസകളും നേർന്നിരുന്നു .

ജീവിതത്തിൽ ഇതുവരെയുള്ളതിൽ നല്ല നേരം തന്ന മനോഹരമായ ഒന്നാണ് ഈ വിവാഹമെന്ന് അഞ്ചു പങ്കുവക്കുന്നു .ഇരുവരും വിവാഹ ശേഷം നടന്ന പാർട്ടിയിൽ ഒരുമിച്ച് ഗാനം ആലപിച്ചിരുന്നു .സൗബിൻ ഷഹീർ അനശ്വരമാക്കിയ അമ്പിളി എന്ന ചിത്രത്തിലെ മനോഹരമായ ഗാനമായിരുന്നു ഇരുവരും ആലപിച്ചത് .ആരാധികേ എന്ന പാട്ടിനിടയിൽ അറിയാതെ ആദിത്യൻ കരഞ്ഞു പോയതും സോഷ്യൽ മീഡിയയിൽ വയറൽ ആയിരുന്നു .

ഇരുവരും ദീർഘ നാളത്തെ പ്രണയത്തിനു ശേഷമാണു വിവാഹം എന്ന തീരുമാനത്തിൽ എത്തിയത് . അഞ്ജുവിൻറെ ആദ്യവിവാഹവും അതിനെ തുടർന്നുണ്ടായ വേർപിരിയലും താരത്തെ വല്ലാതെ തളർത്തിയിരുന്നു .കടുത്ത ഡിപ്രെഷനിൽ കരഞ്ഞു തീർത്ത നാളുകളെകുറിച്ചായിരുന്നു അഞ്ജു പറയാറുണ്ടായിരുന്നത് .ഇപ്പോൾ വളരെ സന്തോഷത്തോടെ ഈ വർഷത്തെ യാത്രയാകുകയാണ് അഞ്ചു ജോസഫ് .











