ഷെയിൻ നിഗം നായകനായി എത്തുന്ന ചിത്രത്തിൽ വില്ലനായി വേഷമിട്ട് നിതിൻ തോമസ്

Nithin Thomas In Shane Nigam Movie

കോയമ്പത്തൂരിൽ ഷൂട്ടിംഗ് ആരംഭിച്ച സ്പോർട്സ് ആക്ഷൻ മൂഡിൽ ഒരുങ്ങുന്ന ഈ മാസ്സ് എന്റർടൈനർ ചിത്രത്തിൽ ശാന്തനു ഭാഗ്യരാജും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ വില്ലനായി എത്തുകയാണ് പുതു മുഖ താരം നിതിൻ തോമസ് .എസ് ടി കെ ഫ്രെയിംസിന്റെ ബാനറിൽ സന്തോഷ്‌ ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ പുതുമുഖ സംവിധായകരെ മലയാള സിനിമയ്ക്ക് നൽകിയ നിർമ്മാതാവ് സന്തോഷ് ടി കുരുവിളയുടെ ഈ പുതിയ ചിത്രത്തിന്റെയും സംവിധായകൻ ഒരു പുതുമുഖമാണ്. പാലക്കാട് സ്വദേശിയായ ഉണ്ണി ശിവലിംഗം.

ചിത്രത്തിന്റെ കഥയും തിരക്കഥയും സ്വയം ഒരുക്കിക്കൊണ്ടാണ് സിനിമയിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്.പ്രൊഡ്യൂസർ മാരായ സന്തോഷ് ടി കുരുവിളയും ബിനു അലക്സാണ്ടർ ജോർജും ചേർന്ന് തിരക്കഥ ഡയറക്ടർക്ക് കൈമാറി ഷൂട്ടിംഗ് ആരംഭിച്ചു.എസ്. ടി. കെ ഫ്രെയിംസിന്റെ 14-മത് ചിത്രം, സന്തോഷ് ടി കുരുവിള നിർമ്മാതാവായ ചിത്രങ്ങളിലെ ആറാമത്തെ മത്തെ നവാഗത സംവിധായകന്റെ ചിത്രം എന്നീ പ്രത്യേകതകൾ കൂടി ഈ ചിത്രത്തിനുണ്ട്. ഭാവന സ്റ്റുഡിയോസ് നിർമിച്ച” തങ്കം” എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ചിത്രത്തിന്റെ സംവിധായകനായ ഉണ്ണി ശിവലിംഗം.

കബഡി കളിക്കുന്ന നാല് യുവാക്കളുടെ കഥ കേന്ദ്രീകരിച്ചാണ് സിനിമ ഒരുക്കുന്നത്. മലയാളം തമിഴ് എന്നീ രണ്ടു ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കോയമ്പത്തൂർ, പൊള്ളാച്ചി, പാലക്കാട്, എന്നിവിടങ്ങളിലാണ്. 90 ദിവസം നീളുന്ന ഷൂട്ടിംഗ് ഷെഡ്യൂളാണ് ചിത്രത്തിനുള്ളത്. ഷെയിൻ നിഗത്തിന്റെ ഇതുവരെയുള്ള കരിയറിലെ വ്യത്യസ്തമാർന്ന വേഷമുള്ള മാസ്സ് പടമാകും ഇതെന്നാണ് സൂചന.ഇപ്പോഴിതാ ചിത്രത്തിൽ വില്ലനായി എത്തുന്ന പുതുമുഖമാണ് താരമായി മാറിയിരിക്കുന്നത് .നവാഗതനായ നിതിൻ തോമസ് നായകൻ ഷെയിൻ നിഗത്തിനു ഒപ്പം വില്ലനായി എത്തുകയാണ് .ചിത്രം വൻ ഹിറ്റ് ആയി മാറുമെന്നുമാണ് ഏവരുടെയും പ്രതീക്ഷ .