
ഗാട്ടി, കത്തനാർ തുടങ്ങിയ വലിയ സിനിമകളുമായി തെന്നിന്ത്യൻ നടി അനുഷ്ക ഷെട്ടി വീണ്ടും സിനിമ രംഗത്ത് സജീവമാകുകയാണ്. തന്നോടൊപ്പം പ്രവർത്തിക്കുന്നവരുടെ മനസിൽ വലിയ സ്ഥാനം നേടാൻ അനുഷ്കയ്ക്ക് കഴിയുന്നു എന്നുള്ളത് പലപ്പോഴും ചർച്ചയായ കാര്യമാണ്. നടൻ ഉണ്ണി മുകുന്ദൻ ആര്യ, റാണ ദഗുബതി തുടങ്ങിയവരെല്ലാം അനുഷ്കയുടെ സ്വഭാവ സവിശേഷതകളെക്കുറിച്ച് പലപ്പോഴും സംസാരിച്ചിട്ടുണ്ട്. ഉണ്ണി മുകുന്ദൻ പ്രൊപ്പോസ് ചെയ്യാനാഗ്രഹിച്ച നടിയാണ് അനുഷ്ക. എന്നാൽ അനുഷ്ക കുറച്ച് നടൻമാരെയേ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നുള്ളൂ. ഇതിലൊരാൾ മലയാളിയാണ്.

ഒരുമിച്ച് അഭിനയിച്ച ഉണ്ണി മുകുന്ദനാണ് ഈ നടനെന്ന് കരുതിയെങ്കിൽ തെറ്റി, ദുൽഖർ സൽമാനെയാണ് അനുഷ്ക ഷെട്ടി ഫോളോ ചെയ്യുന്നത്. സോഷ്യൽ മീഡിയയിൽ അനുഷ്ക സജീവമല്ല. 43 കാരിയായ അനുഷ്ക ഇന്നും അവിവാഹിതയാണ്. സ്വകാര്യ ജീവിതത്തെക്കുറിച്ച് താരം സംസാരിക്കാറില്ല. നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിലാണെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ രണ്ട് പേരും അഭ്യൂഹങ്ങൾ നിഷേധിച്ചു. എന്നാൽ മികച്ച സ്ക്രീൻ പ്രസൻസുള്ള ഇരുവരും ബിഗ് സ്ക്രീനിൽ ഒരുമിച്ചെത്തുമ്പോൾ ആരാധകർ ആഘോഷമാക്കാറുണ്ടായിരുന്നു. ഇതോടെയാണ് ഗോസിപ്പുകൾ വന്നത്. എന്നാൽ അനുഷ്ക തന്റെ സുഹൃത്ത് മാത്രമാണെന്നും പ്രണയമില്ലെന്നും പ്രഭാസ് ഒന്നിലേറെ തവണ പറഞ്ഞു.

ഒരു സമയത്ത് അനുഷ്ക ചെയ്യ്ത സിനിമകൾ എല്ലാം ഹിറ്റ് ആയിരുന്നു. ബാഹുബലി എന്ന സിനിമക്ക് ശേഷം ചെയ്ത ബാഗ്മതി എന്ന സിനിമയും നടിയുടെ കരിയറുകളിലെ വൻ ഹിറ്റുകളിൽ ഒന്നായിരുന്നു. ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് മുകളിലായേനെ അന്ന് തുടരെ സിനിമ ചെയ്തിരുന്നെങ്കിൽ അനുഷ്കയുടെ സ്ഥാനം.












