വ്യാജ പതിപ്പുകൾക്ക് എതിരേ ശബ്ദമുയർത്തി ഉണ്ണി മുകുന്ദൻ

UNNI MUKUNDAN AS MARCO

ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ ഇറങ്ങുന്നത് വളരെ നിസ്സഹായമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത് .ഇതിനെതിരെ പ്രതികരിക്കാൻ നിങ്ങൾക്ക്‌ മാത്രമേ കഴിയൂ ,ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ കാണാതിരിക്കുക ഓൺലൈനിൽ നിന്നും ചിത്രങ്ങൾ ഡൌൺലോഡ് ചെയ്യാതിരിക്കുക എന്നാണ് ഉണ്ണി മുകുന്ദൻ ആരാധകരോട് പറയുന്നത് .മികച്ച ചിത്രങ്ങളുടെ വ്യാജ പതിപ്പുകൾ ഇറങ്ങുന്നത് തന്നെ വളരെയധികം ഖേദകരം തന്നെയാണ് .

ഒരുപാട് നാളത്തെ പരിശ്രമത്തിൻറെ ഭലമായ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ പുറത്തിറങ്ങുപോൾ തന്നെ വ്യാജ പതിപ്പുകൾ ഇറങ്ങുന്നത് അംഗീകരിക്കാനാകില്ല . ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ക്രിസ്മസ് റിലീസായി തന്നെയാണ് എത്തിയത് .മികച്ച പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ ചിത്രം വിജയകരമായി തന്നെ പ്രദർശനം തുടരുന്നു .ഡിസംബർ ഇരുപതിനാണ് വയലൻസ് ചിത്രം മാർക്കോ തീയറ്റർകളിൽ എത്തിയത് .

ഇപ്പോഴും മികച്ച പ്രതികരണവുമായി തന്നെ മുന്നോട്ടു പോകുകയാണ് ചിത്രം .ചിത്രത്തിൻറെ ഹിന്ദി ,തെലുങ്ക് പതിപ്പുകൾ കൂടി പുറത്തിറങ്ങിയിരുന്നു .ഹിന്ദി ,തെലുങ്ക് ചിത്രങ്ങൾക്കും മികച്ച പ്രതികരണങ്ങൾ തന്നെയാണ് നേടിക്കൊണ്ടിരിക്കുന്നത് .വിദേശത്തും ചിത്രം ഒരുപോലെ പ്രദർശനത്തിനു എത്തിയിരുന്നു .ചിത്രം ബോക്സ് ഓഫീസ് കളക്ഷനിലും ഒരു വലിയ മാറ്റം തന്നെ സൃഷ്ടിക്കുമെന്ന് ഉറപ്പാണ് .ഉണ്ണി മുകുന്ദൻ ആരാധകർ കാത്തിരുന്ന ചിത്രമായി മാർക്കോ മാറിക്കഴിഞ്ഞു .താരം ഉണ്ണി മുകുന്ദനോടൊപ്പം ഒരു വലിയ സംഘം അണിയറപ്രവർത്തകരുടെ ഏറെ നാളത്തെ പരിശ്രമത്തിൻറെ തെളിവാണ് മാർക്കോ എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം .