ഏറെ ആരാധകരുള്ള ബിന്നി കൃഷ്ണകുമാറിൻറെയും ശിവാഗിയുടെയും വിശേഷങ്ങൾ

Binni Krishnakumar With Shivangi
Binni Krishnakumar With Shivangi

ഏറെ ആരാധകരുള്ള ഗായികയാണ് ബിന്നി കൃഷ്ണകുമാർ .ഇപ്പോഴിതാ മകൾ ശിവാഗി കൃഷ്ണകുമാറാണ് എല്ലാവരുടെയും ആരാധനാ താരമായി മാറുന്നത് .
ഫ്ലവർസ് ടോപ് സിംഗറിൽ സജീവമായി നിൽക്കുന്ന താരമാണ് ബിന്നി കൃഷ്ണകുമാർ .മകൾ ശിവാഗിയും അമ്മയുടെ അതെ പാത തന്നെയാണ് പിന്തുടർന്നിരിക്കുന്നത് .

ഇപ്പോഴിതാ സംഗീതത്തോടൊപ്പം തന്നെ പാചകവും കൈവശമാക്കിയിരിക്കുകയാണ് തൻറെ മകൾ എന്നാണ് ബിന്നി കൃഷ്ണകുമാർ പറയുന്നത് .ശിവാം​ഗിയുടെ ജനപ്രീതി പതിന്മടങ്ങായത് കുക്ക് വിത്ത് കോമാളിയുടെ ഭാ​ഗമായശേഷമാണ് . മലയാളത്തിൽ സംപ്രേഷണം ചെയ്യുന്ന ചില സം​ഗീത റിയാലിറ്റി ഷോകളിൽ മെന്ററായും ബിന്നി സജീവമാണ്. പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ ബിന്നി തൊടുപുഴ സ്വദേശിയാണ്. റിമി ടോമി, ശ്വേത മോഹൻ എല്ലാം ബിന്നിയുടെ ശിഷ്യരാണ്.

ബിന്നി യുടെയും മകൾ ശിവാഗിയുടെയും ഇന്റർവ്യൂവും വളരെ അധികം ജനപ്രീതിയോടെ തന്നെയാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത് .വളരെ വ്യത്യസ്തമായി തന്നെയാണ് ഓരോ ചോദ്യങ്ങൾക്കും ശിവാഗി മറുപടി പറയുന്നത് .ബിന്നി കൃഷ്ണകുമാർ ഒളിച്ചു പറയുന്ന ഓരോ രഹസ്യങ്ങളും ശിവാഗി പരസ്യമായി തന്നെ ആരാധകർക്ക് മുൻപിൽ വ്യക്തമാക്കുന്നത് ഇരുവരുടെയും അഭിമുഖം വ്യത്യസ്തത നിറഞ്ഞതാക്കുന്നു .

തമിഴ് ഗാനങ്ങൾ അനായാസമായി കൈകാര്യം ചെയ്യുന്ന ശിവാഗി ഇപ്പോൾ എല്ലാവർക്കും പ്രിയങ്കരിയാണ് .തമിഴകം ഒരുമിച്ച് അണിനിരന്ന ഷോയിൽ ശിവാഗി ആലപിച്ച ഗാനം തൃഷ ,വിജയ് എന്നിവരടങ്ങുന്ന പ്രമുഖ താര നിരകളുടെ ശ്രദ്ധ നേടി .സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശിവാഗി തൻറെ എല്ലാ വിശേഷങ്ങളും പങ്കുവക്കുന്നുണ്ട് .ബിന്നിയുടെ ബർത്ഡേ സെലിബ്രേഷൻ നടത്താൻ പ്ലാൻ ചെയ്തതും അത് നടക്കാതെ പോയതിനു കാരണവും ബിന്നി തന്നെയാണെന്നുമുള്ള കഥകൾ ശിവാഗി തന്നെ അറിയിക്കുന്നുണ്ട് .