
ബാലതാരമായി മലയാള സിനിയിലേക്ക് എത്തിയ താരമാണ് മഞ്ജിമ മോഹൻ. ഇപ്പോൾ നടി ഗൗതം കാർത്തിക്കിനെ വിവാഹം കഴിച്ചു കുടുംബവുമായി മുന്നോട്ട് പോകുകയാണ്. അഭിനയത്തില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറിനില്‍ക്കുന്ന നടി തന്റെ സന്തോഷ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മഞ്ജിമ ഇൻസ്റ്റാഗ്രാമിൽ സ്‌റ്റോറിയായി പങ്കുവെച്ച ഭര്‍ത്താവ് ഗൗതം കാര്‍ത്തിക്കിനൊപ്പമുള്ള പുതിയ ഫോട്ടോയും ക്യാപ്ഷനുമാണ് വൈറലാകുന്നത്. ഈ ലോകം അവസാനിക്കുകയാണെങ്കിലും നീ അടുത്ത് വേണം’ എന്ന് ഗൗതമിനെ കെട്ടിപ്പിടിച്ച് മഞ്ജിമ പറയുന്നു.

ഇത്രയും പരസ്പരം സ്‌നേഹിക്കുന്നവരെ കുറിച്ചാണോ ഇല്ലാത്ത ഗോസിപ്പ് പ്രചരിപ്പിച്ചത് എന്നാണ് അപ്പോള്‍ ആരാധകരുടെ സംശയം. വിവാഹം കഴിഞ്ഞ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഒരുമിച്ചുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കാത്ത കപ്പിള്‍സ് ആയിരുന്നു മഞ്ജിമയും, ഗൗതമും. എന്നാൽ തല ദീപാവലിയ്ക്കും, തല പൊങ്കലിനും ഇരുവരുടെയും ഫോട്ടോ പങ്കുവയ്ക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചതാണെന്ന് മഞ്ജിമ തന്നെ പറഞ്ഞിട്ടുണ്ട്. ഒരുമിച്ചുള്ള ഫോട്ടോകള്‍ പോസ്റ്റ് ചെയ്തില്ലെങ്കില്‍ അപ്പോള്‍ വിവാഹ മോചന ഗോസിപ്പുകള്‍ പ്രചരിക്കും എന്ന അവസ്ഥയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍. 2022 നവംബര്‍ 28 നായിരുന്നു മഞ്ജിമ മോഹന്റെയും ഗൗതം കാര്‍ത്തിക്കിന്റെയും പ്രണയ വിവാഹം.
![]()
ആദ്യകാല തമിഴ് നടന്‍ കാര്‍ത്തിക്കിന്റെ മകനാണ് ഗൗതം. വിവാഹം വളരെ ലളിതമായി നടത്തിയത് കാരണം പല ഗോസിപ്പുകളും അന്ന് പുറത്തുവന്നിരുന്നു. കാര്‍ത്തിക്കിന് വിവാഹത്തിന് താത്പര്യമുണ്ടായിരുന്നില്ല, കൂടാതെ വിവാഹത്തിന് മുന്‍പേ മഞ്ജിമ ഗര്‍ഭിണിയാണ് എന്നതടക്കമുള്ള വാര്‍ത്തകള്‍ ആദ്യം വേദനിപ്പിച്ചുവെങ്കിലും പിന്നീട അതിന് തള്ളിക്കളയുക ആയിരുന്നു ഇരുവരും.












