രജനി കാന്തിനൊപ്പം  ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ അഭിനയിച്ചത് തെറ്റായി പോയി; ഖുശ്‌ബു 

രജനി കാന്തിനൊപ്പം  ‘അണ്ണാത്തെ’ എന്ന ചിത്രത്തിൽ അഭിനയിച്ചത് തെറ്റായി പോയി നടി ഖുശ്‌ബു പറയുന്നു.തനിക്ക് ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകള്‍ ഉണ്ടോ എന്ന ചോദ്യത്തോടാണ് ഖുശ്ബു ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്‌. ഈ ചിത്രത്തിൽ രജനികാന്തിന്റെ നായിക എന്നാണ് പറഞ്ഞത്, എന്നാല്‍ സിനിമ വന്നപ്പോള്‍ തന്റെ കഥാപാത്രം കാര്‍ട്ടൂണ്‍ പോലെയായി. ഡബ്ബ് ചെയ്യുന്ന സമയത്ത് സിനിമ കണ്ടപ്പോള്‍ വളരെ നിരാശ തോന്നിയിരുന്നു. യഥാർത്ഥത്തിൽ എന്താണ് നടന്നതെന്ന് തനിക്കറിയില്ല എന്നാണ് ഖുശ്ബു പറയുന്നത്.

ഈ ചിത്രത്തില്‍ ഞാനും മീനയും ഉണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരുമാണ് നായികമാര്‍ എന്നാണ് ആദ്യം പറഞ്ഞത്. രജനികാന്തിന്റെ നായികയായി മറ്റ് നടിമാര്‍ ഉണ്ടാകില്ല എന്ന വിശ്വാസത്തിലാണ് താൻ  പ്രോജക്റ്റ് ചെയ്യാന്‍ സമ്മതിച്ചത്. എന്നോട് പറഞ്ഞത് പോലെയായിരുന്നില്ല ചിത്രത്തിലെ എന്റെ  കഥാപാത്രം. അതുപോലെ ഈ സിനിമയിൽ എന്നെയും മീനയെയും കൂടാതെ മറ്റൊരു നായികയും ഉൾെപ്പടുത്തി അവർ, രജനി സാറിന് പെട്ടെന്ന് ഒരു നായികയെ ലഭിച്ചു. അതിലേക്ക് ഒരു കഥാപാത്രത്തെ ഉള്‍പ്പെടുത്തി. അപ്പോള്‍ എനിക്ക് തോന്നി ഞാന്‍ ഒരു കാര്‍ട്ടൂണ്‍ കഥാപാത്രമായെന്ന് ഖുശ്‌ബു പറയുന്നു.

സിനിമയുടെ ഡബ്ബ് ചെയ്യുന്ന സമയത്ത് സിനിമ കണ്ടപ്പോള്‍ വളരെ നിരാശയായിനടി പറയുന്നു. അതേസമയം, പുതിയ നായിക വേണം എന്നത് രജനികാന്തിന്റെ തീരുമാനം ആയിരുന്നോ എന്ന ചോദ്യത്തിന് അദ്ദേഹം അങ്ങനെയൊരു വ്യക്തിയല്ല എന്നായിരുന്നു ഖുശ്ബുവിന്റെ മറുപടി. എനിക്ക് അദ്ദേഹത്തെ വര്‍ഷങ്ങളായി അറിയാം. എന്നാൽ എന്താണ് യഥാര്‍ത്ഥത്തില്‍ നടന്നതെന്ന് അറിയില്ല. ചിലപ്പോള്‍ സംവിധായകനോ ,നിര്‍മാതാവിനോ, ആരധകർക്കോ  പുതിയ നായിക വേണമെന്ന് തോന്നിക്കാണും. അറിയില്ല ഖുശ്‌ബു പറഞ്ഞു.