നസ്രിയ നായികയായ ചിത്രം സൂക്ഷ്മദർശിനി ഒടിടിയിലേക്ക്

Actress Nazriya In Sukshma Darshini
Actress Nazriya In Sukshma Darshini

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം നസ്രിയ നായികയായി എത്തിയ ചിത്രമാണ് സൂക്ഷ്മദർശിനി .നസ്രിയ സ്റ്റാർ അല്ല ഒളിമ്പിക് സ്റ്റാർ ആണ് എന്ന് ബേസിൽ ജോസഫ് തുറന്നു പറയുന്നുണ്ട് .ഇവൾക്ക് സിനിമ നാലു വര്ഷം കൂടുമ്പോൾ ആണ് എന്നാണ് ബേസിൽ പറയുന്നത് .ഇപ്പോഴിതാ ഇരുവരുടെയും ചിത്രം ഒടിടി യിലേക്ക് എത്തിയിരിക്കുകയാണ് .

ഒരു സാധാരണ കഥ പറയുന്ന ചിത്രം തീയറ്ററുകളിൽ ഹിറ്റായി തീരുകയാണ് ചെയ്തത് .ഒരു ഫാമിലി ത്രില്ലര്‍ ആണ് സിനിമ എന്ന് വിശേഷിപ്പിച്ചിരുന്നു ബേസില്‍ ജോസഫ്. എന്നാല്‍ സാധാരണ ത്രില്ലര്‍ സിനിമകളുടെ ഒരു സ്വഭാവമല്ലെന്നും ബേസില്‍ ജോസഫ് വ്യക്തമാക്കുന്നു. സത്യന്‍ അന്തിക്കാട് സാറിന്‍റെ സിനിമകളുടെ രീതിയിലാണ് അതിന്‍റെ പോക്ക്. ആ രീതിയിലുള്ള ചുറ്റുവട്ടവും അയല്‍ക്കാരുമൊക്കെയാണ് ചിത്രത്തില്‍”, ബേസില്‍ സൂചിപ്പിക്കുന്നു.

‘ഒരു സത്യന്‍ അന്തിക്കാട് ത്രില്ലര്‍’ എന്നാണ് ചിത്രീകരണത്തിനിടെ സൂക്ഷ്‍മദര്‍ശിനിയെക്കുറിച്ച് പറയുന്നതെന്നും നസ്രിയ വിശദീകരിച്ചിരുന്നു. പ്രിയദര്‍ശിനി എന്നാണ് ചിത്രത്തില്‍ നസ്രിയ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. മാനുവല്‍ ആയി ബേസില്‍ ജോസഫും ചിത്രത്തില്‍ എത്തിയിരിക്കുന്നു. ഹാപ്പി അവേർസ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെയും എ വി എ പ്രൊഡക്ഷൻസിന്‍റെയും ബാനറുകളില്‍ ആണ് നിര്‍മാണം. തിരക്കഥ ലിബിനും അതുലും ചേർന്നാണ്.സംഗീതം ഒരുക്കുന്നത് ക്രിസ്റ്റോ സേവ്യറാണ്.

മികച്ച പ്രതികരണങ്ങൾ നേടിയ സൂക്ഷ്മദർശിനി ഒടിടി യിലും നല്ല പ്രതികരണങ്ങൾ നേടുമെന്നാണ് പ്രതീക്ഷ .ചിത്രം ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലൂടെയാകും ഒടിടിയില്‍ എത്തുക എന്നാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ എപ്പോഴായിരിക്കും നസ്രിയ ബേസില്‍ ചിത്രം ഒടിടിയില്‍ എത്തുക എന്നതില്‍ വ്യക്തത ഉണ്ടായിട്ടില്ല. ആദ്യമായിട്ട് ബേസിലും നസ്രിയയും ഒന്നിക്കുന്ന ചിത്രം ആണ് സൂക്ഷ്‍മദര്‍ശിനി. നസ്രിയ ബേസിൽ കോംബോ വര്‍ക്കായപ്പോള്‍ 50 കോടി ക്ലബിലുമെത്തിയിരുന്നു സൂക്ഷ്‍മദര്‍ശിനി എന്നാണ് റിപ്പോര്‍ട്ട്.