
82 ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നിരാശയിലേക്ക് .പായൽ കപാഡിയ സംവിധാനം ചെയ്ത ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റിന് നിരാശ .മികച്ച സംവിധാനത്തിനുള്ള പുരസ്കാരവും ചിത്രത്തിന് നഷ്ടമായി .മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ഫ്രഞ്ച് ചിത്രമായ എമിലിയ പെരെസ് ആണ് സ്വന്തമാക്കിയത് .
രണ്ടു നഴ്സസ്മാരുടെ കഥ പറയുന്ന ചിത്രമാണ് പായൽ കപാഡിയ നിർമ്മിച്ച ഓൾ വി ഇമാജിൻ ആസ് ലൈറ്റ് .ഗ്രാൻഡ് പ്രിക്‌സ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രം ഓൾ വെ ഇമാജിൻ ആസ് ലൈറ്റ് ഇരുപത്തിയൊൻപതാം കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചിരുന്നു .കനി കുസൃതിയും , കൃഷ്ണ പ്രഭയും അഭിനേതാക്കളായ ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റിനു ഗോൾഡൻ ഗ്ലോബ് പുരസ്‌കാരമാണ് അന്യമായത് .
സബ്സ്റ്റന്‍സ് എന്ന ചിത്രത്തിലൂടെ സംഗീതം/ഹാസ്യം വിഭാഗത്തില്‍ ഡെമി മൂര്‍ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി. ഡിഫറന്റ് മാനിലൂടെ ഈ വിഭാഗത്തിലെ മികച്ച നടനുള്ള പുരസ്‌കാരം സെബാസ്റ്റ്യന്‍ സ്റ്റാനും സ്വന്തമാക്കി. ദി ബ്രൂട്ടലിസ്റ്റ് ഒരുക്കിയ ബ്രാഡി കോര്‍ബറ്റ് ആണ് മികച്ച സംവിധായകന്‍.മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്‌കാരം ഫ്രഞ്ച് ചിത്രത്തിനാണ് ലഭിച്ചത് .











