
മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രേഖാചിത്രം സംവിധായകൻ ജോഫിൻ ടി ചാക്കോ.ആസിഫ് അലിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് രേഖാചിത്രം.ആസിഫ് അലിക്കൊപ്പം അനശ്വര രാജനും രേഖാചിത്രത്തിൽ എത്തുന്നുണ്ട് .മമ്മൂട്ടി ചിത്രത്തിൻറെ ഭാഗമായിരുന്നോ എന്ന് ആരാധകർ ചോദിച്ചിരുന്നു .എന്നാൽ ഇതുവരെ മറുപടി ലഭിച്ചിരുന്നില്ല .ഇപ്പോഴിതാ ആ ചോദ്യത്തിന് ഒരു ഉത്തരം കൂടി എത്തിയിരിക്കുകയാണ് .
സംവിധയകാൻ ജോഫിൻ ടി ചാക്കോയുടെ വാക്കുകൾ ഇങ്ങേനെയാണ് “മമ്മൂക്ക, നിങ്ങളുടെ യെസ് ഇല്ലാതെ ഈ ചിത്രം ഒരിക്കലും സാധ്യമാകുമായിരുന്നില്ല. അങ്ങയുടെ പിന്തുണയാണ് മുന്നോട്ടുള്ള ഓരോ ചുവടിലും ഞങ്ങളെ നയിച്ചത്. വ്യക്തിപരമായി അസാധ്യമെന്ന് ഞാന്‍ കരുതിയ ഒന്നിനെ ഏറ്റെടുക്കുന്നതിന് ചാലകശക്തി ആയതിന് നന്ദി. എല്ലാറ്റിലുമുപരി അതില്‍ ഒരു ഭാഗമായതിനും നന്ദി” മമ്മുക്കക്ക് ഒപ്പമുള്ള ചിത്രത്തിന് താഴെയായി കുറിച്ചിരിക്കുന്നതും ഇങ്ങേനെയാണ് .
മിസ്റ്ററിയും ക്രൈമും അതിന്‍റെ അന്വേഷണവുമൊക്കെ ഉണ്ടെങ്കിലും ആള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ജോണറില്‍ പെടുന്ന ചിത്രമാണിത്. മമ്മൂട്ടി നായകനായ ദി പ്രീസ്റ്റിലൂടെ അരങ്ങേറിയ ജോഫിന്‍ ടി ചാക്കോ ആണ് ചിത്രത്തിന്‍റെ സംവിധാനം. ജോഫിന്‍റെ രണ്ടാമത്തെ ചിത്രമാണ് ഇത്. രണ്ടാമത്തെ ചിത്രത്തിലും മമ്മൂട്ടിക്ക് ഒരു പ്രധാന പങ്കുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ജോഫിന്‍ ടി ചാക്കോ.മനോജ് കെ ജയന്‍, സറിന്‍ ഷിഹാബ്, സിദ്ദിഖ്, ഭാമ അരുണ്‍, മേഘ തോമസ്, ജഗദീഷ്, നിഷാന്ത് സാഗര്‍, ഇന്ദ്രന്‍സ്, ഹരിശ്രീ അശോകന്‍, പ്രിയങ്ക, നന്ദു, ഉണ്ണി ലാലു, ഷഹീന്‍ സിദ്ദിഖ്, ടി ജി രവി, ശ്രീജിത്ത് രവി തുടങ്ങിയ നിരവധി താരങ്ങൾ ചിത്രത്തിൽ താരങ്ങളായി എത്തുന്നുണ്ട് .











