
സൗബിന്‍ ഷാഹിറും ബേസില്‍ ജോസഫും ചെമ്പന്‍ വിനോദ് ജോസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പ്രാവിന്‍കൂട് ഷാപ്പ് നാളെ തിയേറ്ററുകളില്‍. കൗതുകം ജനിപ്പിക്കുന്നതും ആകാംക്ഷ നിറയ്ക്കുന്നതുമായ സിനിമയുടെ ട്രെയിലർ വളരെ ശ്രദ്ധേയമായിരുന്നു. ഒരു കള്ള് ഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും തുടർന്ന് നടക്കുന്ന അന്വേഷണവുമൊക്കെ ഉൾപ്പെട്ടതാണ് സിനിമയെന്നാണ് ട്രെയിലർ നൽകിയിരിക്കുന്ന സൂചന. മലയാള സിനിമയിലെ യുവസംഗീതസംവിധായകരില്‍ ഏറെ ശ്രദ്ധേയനായ വിഷ്ണു വിജയ് ഈണമിട്ട മനോഹരമായ നാല് ഗാനങ്ങളുമായി ആണ് ‘പ്രാവിന്‍കൂട് ഷാപ്പ്’ റിലീസിനൊരുങ്ങുന്നു. ലോകമാകെ തരംഗമായി മാറിയ ‘മഞ്ഞുമ്മൽ ബോയ്‌സി’ന്റെ വലിയ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണിത്.

‘ആവേശ’ത്തിനു ശേഷം എ&എ എന്‍റർടെയ്ൻമെന്‍റ്സാണ് ‘പ്രാവിന്‍കൂട് ഷാപ്പ്’ പ്രദര്‍ശനത്തിനെത്തിക്കുന്നത്. ഗാനരചന- മുഹ്‍സിൻ പരാരി, പ്രൊഡക്ഷന്‍ ഡിസൈനർ- ഗോകുല്‍ ദാസ്, എഡിറ്റര്‍- ഷഫീഖ് മുഹമ്മദ് അലി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അബ്രു സൈമണ്‍, സൗണ്ട് ഡിസൈനർ- വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എ.ആര്‍ അന്‍സാര്‍, കോസ്റ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്: റോണക്സ് സേവ്യർ, ആക്ഷൻ- കലൈ മാസ്റ്റർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബിജു തോമസ്, എആർഇ മാനേജർ- ബോണി ജോർജ്ജ്, കളറിസ്റ്റ്- ശ്രീക് വാര്യർ, വിഎഫ്എക്സ്- എഗ്ഗ് വൈറ്റ്, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, ഡിസൈന്‍സ്- യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്- സ്നേക്ക്പ്ലാന്‍റ്, പിആർഒ- ആതിര ദിൽജിത്ത്, എ.എസ് ദിനേശ്.











