
പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ഷാജുവും, ചാന്ദിനിയും, ഇരുവരുടെയും വിവാഹം വളരെയേറെ വിവാദം സൃഷ്ട്ടിച്ച ഒന്നായിരുന്നു. ഇരുവരും പ്രണയിച്ച് ഒളിച്ചോടുകയായിരുന്നു. ഗംഭീര പ്ലാനിങ് ഒക്കെയായി നടന്ന ആ ഒളിച്ചോട്ട വിവാദത്തെ കുറിച്ച് ഇരുവരും ഇപ്പോൾ തുറന്നു പറയുകയാണ് ഒരു ഓണലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ. പ്രണയം തുടങ്ങിയത് സൗഹൃദത്തിലൂടെയാണ്. രണ്ട് പേരും സുഹൃത്തുക്കളായിരുന്നു. ഇഷ്ടമാണെന്ന് പരസ്പരം അറിയാമായിരുന്നുവെങ്കിലും പറഞ്ഞ് നടന്നിട്ടൊന്നുമില്ല, പക്ഷെ എങ്ങനെയോ പിന്നീടത് സെറ്റായി, അന്ന് കത്തുകളിലൂടെ ആയിരുന്നു പ്രണയം ഷാജു പറയുന്നു.

ശ്രീനാഥ് ചേട്ടന്‍ എല്ലാം പ്രണയത്തിന് കുറേ സപ്പോര്‍ട്ട് ചെയ്തിട്ടണ്ട്. സംയുക്ത വര്‍മയ്‌ക്കൊക്കെ ഞങ്ങളുടെ പ്രണയത്തെ കുറിച്ച് അറിയാമായിരുന്നു. വിവാഹത്തിന്റെ കാര്യത്തിലേക്ക് കടന്നപ്പോള്‍, ആദ്യം വീട്ടില്‍ പോയി സാധാരണ ഗതിയില്‍ പെണ്ണ് ചോദിച്ചിരുന്നു, എന്നാൽ അവർ തരില്ല എന്ന് പറഞ്ഞു ഷാജു പറയുന്നു. പിന്നെ വഴി ഒളിച്ചോടുക എന്നതേ യുള്ളൂ. അതിനു വേണ്ടി ഗംഭീര പ്ലാനിങ് ആയിരുന്നു.എന്റെ കൂടെ എന്റെ ഫ്രണ്ട്‌സ് ഉണ്ടായിരുന്നു.പിടിക്കപ്പെടുമോ എന്ന പേടി കാരണം രണ്ട് വണ്ട് മാറി കയറിയൊക്കെയാണ് ഓടിപ്പോയത് ഷാജു പറഞ്ഞു.
ചാന്ദ്‌നിയുടെ ഫ്രണ്ടിന്റെ വീട്ടില്‍ വിളിച്ച് പറഞ്ഞതിന് ശേഷമാണ് ഓടിപ്പോകാന്‍ പ്ലാനിട്ടത്. കോന്തുരുത്തിയില്‍ നിന്ന് എന്നെ പിക്ക് ചെയ്തതിന് ശേഷം എടപ്പള്ളിയില്‍ വച്ച് വണ്ട് മാറിക്കയറി ചാന്ദിനി പറയുന്നു. എനിക്ക് ടെന്‍ഷനായിരുന്നു. ഉറക്കും ഭക്ഷണവുമില്ലാത്ത ദിവസങ്ങളായിരുന്നു. വീട്ടില്‍ പ്രണയം പിടിച്ച്, കല്യാണത്തിന് സമ്മതിക്കാതെയായപ്പോള്‍ തന്നെ ഞാന്‍ വീട്ടുകാരോട് മിണ്ടുമായിരുന്നില്ല, എന്നാൽ ഒളിച്ചോടാൻ പ്ലാൻ ഇട്ടതോടെ വീട്ടുകാരോട് മിണ്ടാൻ തുടങ്ങി ചാന്ദിനി പറയുന്നു. കല്യാണം വരെ അനുഭവിച്ച ടെന്‍ഷന്‍ പറയാന്‍ പറ്റില്ല, പക്ഷേ ഒളിച്ചോടിപ്പോയി കല്യാണം കഴിച്ച ദിവസം തന്നെ എല്ലാം ഓകെയായി, രണ്ട് വീട്ടുകാര്‍ക്കും ഒരു പ്രശ്‌നവും ഇല്ല. അന്ന് വൈകുന്നേരം തന്നെ ചാന്ദ്‌നിയുടെ വീട്ടിലെ എല്ലാവരും തന്റെ വീട്ടിലേക്ക് വന്നു. ഇനി എന്തായാലും ഒരു ഫങ്ഷന്‍ നടത്തി അതങ്ങ് അംഗീകരിക്കാം എന്ന് ഷാജു പറഞ്ഞു.











