
കഴിഞ്ഞ വര്‍ഷം ഏറ്റവും വലിയ ലാഭമുണ്ടാക്കിയ സിനിമയായ പ്രേമലുവിലെ താരങ്ങൾ ആയിരുന്നു നസ്ലനും ,മമിത ബൈജവു൦.അതുപോലെ നേര് മുതല്‍ രേഖാചിത്രം വരെ തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ച് അനശ്വര രാജനും യുവതാരങ്ങളില്‍ സ്വന്തമായൊരു ഇടം നേടിയെടുത്തിട്ടുണ്ട്. ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയൊന്നായിരുന്നു അനശ്വരയും മമിതയും തമ്മിലുള്ള താരതമ്യം. ഇപ്പോഴിതാ തന്നേയും മമിതയേയും കുറിച്ചുള്ള സോഷ്യല്‍ മീഡിയ താരതമ്യങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് അനശ്വര രാജന്‍.ഞങ്ങളെല്ലാം ഒരു ഗ്രൂപ്പിലുള്ളവരാണ്. സുഹൃത്തുക്കളാണ്. ഞങ്ങള്‍ക്കിടയില്‍ ഒരു താരതമ്യമോ മത്സരമോ ആവശ്യമില്ല.

ആരോഗ്യപകരമായ മത്സരമാണെങ്കില്‍ അത് എല്ലാവരുടേയും ഇടയിലുണ്ട്. അല്ലാതെ അവരേക്കാള്‍ നന്നാകണം എന്ന് എനിക്കോ മറ്റാര്‍ക്കോ ഉണ്ടെന്ന് തോന്നുന്നില്ല അനശ്വര പറഞ്ഞു. മാത്യുവും നസ്ലനും ഭയങ്കര ബെസ്റ്റ് ഫ്രണ്ട്‌സ് ആണ്. ഞാനും മമിതയാണെങ്കിലും ഒരു ഗ്രൂപ്പിലുള്ളവരാണ്. അതിനിടയില്‍ ഒരു താരമത്യം ചെയ്യലോ ആരാണ് ബെസ്റ്റ് എന്നോ ആരാണ് ബെറ്റര്‍ എന്നോ ഉള്ള മത്സരത്തിനല്ല നമ്മള്‍ ഇവിടിരിക്കുന്നത് അനശ്വര പറയുന്നു.നമ്മൾ ചെയുന്ന കാര്യത്തിൽ ബെറ്റർ ആകണം.

നമ്മൾക്ക് ലഭിച്ച കഥാപാത്രം നന്നായി ചെയുക. എല്ലാവരും അവരുവരുടേതായ രീതിയില്‍ യുണീക് ആണ്. എല്ലാ കാഥാപാത്രങ്ങളേയും തങ്ങളുടേതായ രീതിയില്‍ യൂണീക് ആക്കാന്‍ ശ്രമിക്കകുയും ചെയ്യുന്നുണ്ട്. അത് അങ്ങനെ പോകട്ടെ. ആരാണ് ബെറ്റര്‍ എന്നറിയാനുള്ള താരതമ്യം ചെയ്യലോ, പോളോ ഒന്നും വേണ്ടതില്ലെന്നും അനശ്വര പറയുന്നു. കൂടാതെ താനും ,മമിതയും ഒരുമിച്ചുള്ള ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടെന്നും . സൂപ്പര്‍ ശരണ്യ ടീമിലെ നാല് പേരുമുള്ളതാണ് ഈ ഗ്രൂപ്പെന്നും താരം പറയുന്നു.












