
ആക്ടേര്‍സ് റൗണ്ട് ടേബിളില്‍ നിന്നുള്ള ഒരു രസകരമായ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വിജയ് സേതുപതി, ഉണ്ണി മുകുന്ദന്‍, അരവിന്ദ് സ്വാമി,പ്രകാശ് രാജ്,വിജയ് വര്‍മ്മ അടക്കമുള്ള താരങ്ങളാണ് ഇതിൽ പങ്കെടുത്തിരുന്നത്. ഭരദ്വാജ് രങ്കന്‍ ആയിരുന്നു ഈ പരിപാടി നയിച്ചിരുന്നത്. ഗലാട്ട പ്ലസ് ആണ് ഇത്തരത്തിൽ ആക്ടേര്‍സ് റൗണ്ട് ടേബിൾ നടത്തിയത്. ഈ റൗണ്ട് ടേബിളില്‍ എങ്ങനെയാണ് റോളുകള്‍ തെരഞ്ഞെടുക്കുന്നത് എന്ന ചോദ്യത്തിന് നടൻ വിജയ് സേതുപതി ഗൗരവമായി സംസാരിച്ച് വരുകയായിരുന്നു.

വിജയ് സേതുപതി ഇതിൽ ആദ്യം ഇംഗ്ളീഷിൽ താല്പര്യമായിരുന്നു. എന്നാല്‍ സംസാരത്തിന്‍റെ ഒരു ഘട്ടത്തില്‍ അടുത്തിരുന്ന അരവിന്ദ് സ്വാമി പ്രകാശ് രാജിനോട് ചില ആംഗ്യങ്ങള്‍ കാണിച്ചു. ഇത് രണ്ട് നടന്മാരിലും ചിരി പടര്‍ത്തി, പെട്ടന്ന് തന്നെ വിജയ് സേതുപതി തമാശയ്ക്ക് പറഞ്ഞു ഇയാള്‍ ഇന്‍റര്‍വ്യൂ കുളം മാക്കുകയാണ് സാര്‍, ഇയാളെ പുറത്താക്കണം എന്ന് രസകരമായി പറഞ്ഞു. ഇപ്പോൾ ഈ പരിപാടിയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.
ഇപ്പോൾ ആക്ടേര്‍സ് റൗണ്ട് ടേബിള്‍ രസകരമായി തന്നെയാണ് മുന്നോട്ട് പോയത്. എന്നാൽ അടുത്തിടെ നടൻ പ്രകാശ് രാജ് നല്‍കുന്ന രാഷ്ട്രീയ അഭിമുഖങ്ങള്‍ താന്‍ ആസ്വദിക്കാറുണ്ടെന്ന് ഈ റൗണ്ട് ടേബിളില്‍ വിജയ് സേതുപതി പറയുന്നുമുണ്ട്. നടൻ വിജയ് സേതുപതിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.











