ഒരു വിഷമ ഘട്ടത്തിൽ എന്നെ ചേർത്ത് നിറുത്തിയത് ജനങ്ങൾ; സ്നേഹത്തിനും, പിന്തുണക്കും നന്ദി, നിവിൻ പോളി

വിഷമഘട്ടത്തിൽ കൂടെ നിന്നത് ജനങ്ങളാണെന്ന് നടൻ നിവിൻ പോളി. ഒരു പ്രശ്നം വന്നപ്പോൾ ചേർത്തുപിടിച്ചത് ജനങ്ങൾ, ഈ പിന്തുണക്കും,സ്നേഹത്തിനും നന്ദി നടൻ നിവിൻ പോളിപറയുന്നു. നിലമ്പൂരിൽ നടന്ന ഗോകുലം നൈറ്റിൽ സംസാരിക്കുകയായിരുന്നു നടൻ. ഒരുപാട് നാളുകൾക്കുശേഷമാണ് ഇത്രയും വലിയ ജനക്കൂട്ടത്തിനു മുന്നിൽ നിൽക്കുന്നത്. എന്റെ വീട് ആലുവയിലാണ്, ഇവിടുത്തെ ഈ ഉത്സവവും കടകളുമൊക്കെ അതിനെ ഓർമപ്പെടുത്തുന്നു.2018ൽ ഉണ്ടായ പ്രളയ സമയത്ത് എന്റെ വീട് മുഴുവൻ വെള്ളം കയറിയിരുന്നു നടൻ പറയുന്നു.

അന്ന് വീട് പുതുക്കി പണിയുന്ന സമയത്ത് എന്റെ ആഗ്രഹം നിലമ്പൂരിലെ തേക്ക് വച്ച് പണിയണമെന്നായിരുന്നു. അങ്ങനെ ഇവിടെ വന്ന് ഡിപ്പോയില്‍ നിന്ന് തടിയെടുത്തിരുന്നു. നിലമ്പൂരിലെ മരങ്ങളാണ് ഇപ്പോൾ വീട്ടിലുള്ളത്. അടുത്തിടെ ഉണ്ടായ പ്രശ്നങ്ങളൊക്കെ എല്ലാവർക്കും അറിയാം. ആ പ്രശ്നങ്ങൾക്കുശേഷം ഞാനങ്ങനെ പുറത്തെ പരിപാടികൾക്ക് പോകാറില്ലായിരുന്നു. ഗോപാലൻ ചേട്ടൻ എനിക്കൊരു ജേഷ്ടനെ പോലെയാണ്.അതുകൊണ്ടാണ് അദ്ദേഹം വിളിച്ചപ്പോൾ ഞാൻ വന്നത്.എനിക്കൊരു പ്രശ്നം വന്നപ്പോൾ അന്നെന്നെ ചേർത്ത് നിറുത്തിയത് ജനങ്ങൾ ആയിരുന്നു.

നിങ്ങൾക്കൊരു നന്ദി പറയാൻ എനിക്കു വേദി കിട്ടിയിട്ടില്ല. ഈ വേദി അതിന് ഉപയോഗിക്കുന്നു. ഈ വർഷം നല്ല സിനിമകളുമായി നിങ്ങളുടെ മുന്നിൽ ഞാൻ വരും. ആ പ്രോത്സാഹനവും ,സ്നേഹവും ഇനിയും ഉണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുന്നു നിവിൻ പോളി പറഞ്ഞു.