ബാലയ്യയുടെ പുതിയ ചിത്രത്തിനോടനുബന്ധിച്ചു മൃഗബലി നടത്തിയ അഞ്ചുപേർ അറസ്റ്റിൽ

ബാലയ്യയുടെ പുതിയ ചിത്രത്തിനോടനുബന്ധിച്ചു മൃഗബലി നടത്തിയ അഞ്ചുപേർ അറസ്റ്റിൽ. നടന്റെ ‘ഡാക്കു മഹാരാജ്’ എന്ന ചിത്രത്തിന്റെ പോസ്റ്ററിലാണ് ഇങ്ങനൊരു ഹീന പ്രവർത്തി കാണിച്ചിരിക്കുന്നത്. ആടിന്റെ തലയറുത്ത് ബലകൃഷ്ണയുടെ പോസ്റ്ററില്‍ അഭിഷേകം ചെയ്ത അഞ്ച് പേരാണ് ഇപോൾ അറസ്റ്റിലായിരിക്കുന്നത്. തിരുപ്പതിയില്‍ നിന്നാണ് മൃഗബലി നടത്തിയവരെ അറസ്റ്റ് ചെയ്തത്. പീപ്പിള്‍ ഫോര്‍ ദി എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് എസ്പിക്ക് അയച്ച പരാതിയിലാണ് കേസ് എടുത്തത്. ശങ്കരയ്യ, രമേശ്, സുരേഷ് റെഡ്ഡി, പ്രസാദ്, മുകേഷ് ബാബു എന്നിവരെയാണ് ആന്ധ്രാപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

സിനിമ വിജയിക്കാനാണ് ഇങ്ങനൊരു നരബലി നടത്തിയത് എന്നാണ് പ്രതികൾ പറയുന്നത്.തിയേറ്ററിന് പുറത്ത് നൂറുകണക്കിന് ആരാധകള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നതും ആരാധകരില്‍ ഒരാള്‍ ആടിന്റെ തലയറുക്കാന്‍ കത്തി എടുക്കുന്നതടക്കമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാൽ ഈ മൃഗബലിയില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്.

നന്ദമൂരിയുടെ പുതിയ ചിത്രമാണ് ‘ഡാക്കു മഹാരാജ്’.ഇത് നടന്റെ കരിയറിലെ 109-ാം ചിത്രമാണ്. ഈ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തിയത് ബോളിവുഡ് നടൻ ബോബി ഡിയോള്‍ ആണ്. ജനുവരി 12നാണ് ഈ ചിത്രം റിലീസ് ചെയ്തത്.ചിത്രത്തിൽ ബാലയ്യയെ കൂടാതെ ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജൈസാള്‍, ചാന്ദിനി ചൗധരി, ഉര്‍വശി റൗട്ടേല എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.