നികുതി വെട്ടിപ്പിൽ ‘പുഷ്പാ’ നിർമ്മാതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌

നികുതി വെട്ടിപ്പിൽ ‘പുഷ്പാ’ നിർമ്മാതാക്കളുടെ വസതിയിൽ ആദായ നികുതി വകുപ്പ് റെയ്‌ഡ്‌ .അല്ലു അർജുൻ നായകനായ സൂപ്പർഹിറ്റ് ചിത്രമായിരുന്നു പുഷ്പ, ഇപ്പോൾ ഈ ചിത്രത്തിന്റെ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സിന്റെ വസതികളിലാണ് ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തിയത്. നികുതി വെട്ടിച്ച കാര്യത്തിനാണ് റെയിഡ് ആദായനികുതി വകുപ്പ് നടത്തിയത്. പുഷ്പ 2 ദി റൂൾ കൂടാതെ, ജനത ഗാരേജ്, പുഷ്‌പ ദി റൈസ് എന്നിവയുൾപ്പെടെ നിരവധി സിനിമകൾ മൈത്രി പ്രൊഡക്ഷൻ ഹൗസ് നിർമ്മിച്ചിട്ടുണ്ട്.

നവീൻ യേർനേനിയും രവിശങ്കറുമാണ് നിലവിൽ പ്രൊഡക്ഷൻ ഹൗസിന്റെ ഉടമകൾ.  അതേസമയം അതേസമയം, പുഷ്പ 2 പ്രീമിയർ പ്രദർശനത്തിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുനെതിരെ കേസെടുത്തിരുന്നു, പിന്നീട് നടനെ അറസ്റ്റും ചെയ്യ്തിരുന്നു ,ഡിസംബർ നാലിനാണ് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ തിക്കിലും തിരക്കിലുംപെട്ട് രേവതി എന്ന യുവതി മരിച്ചിരുന്നത്.

മരിച്ച യുവതിയുടെ ശീജേഷ് എന്ന ഒമ്പത് വയസുള്ള മകനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്. രേവതിയുടെ മരണത്തെ തുടർന്ന് അല്ലു അർജുനും സുരക്ഷാ ഉദ്യോഗസ്ഥർക്കും തിയേറ്റർ ഉടമകൾക്കുമെതിരെ കേസെടുടുത്തിരുന്നത്.