സ്റ്റാർ കിഡ്‌സ് കാരണം സിനിമയിൽ പല അവസരങ്ങളും നഷ്ടമായി! നടൻ കാർത്തിക് ആര്യൻ

സിനിമ ഇൻഡസ്ട്രിയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്ന ഒരു വിഷയമാണ് നെപ്പോട്ടിസം. അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ സിനിമയിൽ എത്തുകയും, പിന്നീടുള്ള എല്ലാ അവസരത്തിനും ഈ സ്വജനപക്ഷപാതം ഉപയോഗിക്കുകയും ചെയ്യുമ്പോൾ അവസരം നഷ്ടമാവുന്നത്. ഇപോൾ നെപ്പോട്ടിസത്തെ കുറിച്ച് തുറന്ന് പറയുകയാണ് ബോളിവുഡ് നടൻ കാർത്തിക് ആര്യൻ. സ്റ്റാർ കിഡ്‌സ് കാരണം തനിക്ക് പല അവസരങ്ങളും നഷ്ടമായിട്ടുണ്ട് കാർത്തിക് ആര്യൻ പറയുന്നു.സിനിമയിൽ എനിക്ക് ലഭിക്കേണ്ടിയിരുന്ന പല അവസരങ്ങളും നഷ്ടമായിട്ടുണ്ട്. എന്നാൽ അത് അവരുടെ കുറ്റമല്ല. എന്നാൽ ഞാൻ അതിനോടെല്ലാം പൊരുത്തപ്പെട്ടു കഴിഞ്ഞു കാർത്തിക് പറയുന്നു.

CDN media

ഞാനും സിനിമാകുടുംബത്തിലായിരുന്നു ജനിച്ചിരുന്നതെങ്കിൽ, അവർക്ക് ലഭിച്ചത് പോലെ എനിക്കും ആ അവസരങ്ങൾ കിട്ടുമായിരുന്നു. ഇന്ത്യൻ എക്സ്പ്രെസ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിൻറെ വെളിപ്പെടുത്തൽ. അതേസമയം കാർത്തിക് ആര്യൻ അഭിനയിച്ച ‘ ഭൂൽ ഭുലയ്യ 3’ ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.

നടന്റെ ഈ ചിത്രത്തിന് 400 കോടിക്ക് മുകളിലായിരുന്നു സിനിമ ആഗോള കളക്ഷൻ നേടിയത്. കാർത്തിക് ആര്യന്റെ കരിയറിലെ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ സിനിമ കൂടിയാണ് ‘ ഭൂൽ ഭുലയ്യ 3. കാർത്തിക്കിനൊപ്പം, വിദ്യ ബാലൻ, മാധുരി ദീക്ഷിത്ത്, തൃപ്തി ഡിമ്രി, സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ്, മനീഷ് വാധ്വ, രാജേഷ് ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന  കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ഡിസംബർ 27 മുതൽ  ഈ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചിരുന്നു.