
മലയാള സിനിമയിൽ ഏതൊരു കഥാപാത്രത്തെയും അനായാസം ചെയ്യുന്ന ഒരു നടൻ ആണ് വിജയ രഘവൻ. ഈ അടുത്തകാലത്തായി ക്യാരക്ടർ റോളുകളിലൂടെ ഓരോ സിനിമയിലും അദ്ദേഹം പ്രേക്ഷകരെ ഞെട്ടിക്കുകയാണ് ചെയ്യുന്നത്. 90 കാലഘട്ടത്തിൽ മിക്ക സിനിമകളിലും നടൻ നായക വേഷങ്ങളിൽ ആയിരുന്നു അഭിനയിച്ചിരുന്നത്. എന്നാൽ പിന്നീട് നടൻ നായകവേഷത്തിൽ നിന്നും മാറി വില്ലൻ വേഷങ്ങളിലും, സഹനായക വേഷങ്ങളിലും ശ്രെദ്ധ നേടാൻ തുടങ്ങി. ഇപ്പോൾ താരം എന്തുകൊണ്ട് നായക വേഷം ചെയ്യുന്നില്ല എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ് ഒരു ചാനൽ അഭിമുഖത്തിൽ.

നായകനായ മിക്ക സിനിമകളിലും ഒരേ തരത്തിലുള്ള കഥപറച്ചിലാണ്. നാലഞ്ച് ഫൈറ്റും, പാട്ടും, മാത്രമായിരുന്നു മിക്ക സിനിമകളിലും ഉള്ളത്. എല്ലാ സിനിമകളിലും ഈ രീതി തന്നെ തുടരുന്നത്കൊണ്ട് തന്നിലെ വളർച്ച മുരടിക്കുമെന്നൊരു തോന്നൽ ഉണ്ടായി നടൻ പറഞ്ഞു , കൂടാതെ നായകനായി അഭിനയിച്ച സമയത്ത് കൂടുതൽ പൈസ കിട്ടുമായിരുന്നു, എങ്കിലും വളരെ കുറഞ്ഞ പൈസക്ക് താൻ നായക വേഷം ചെയ്യ്തിട്ടുണ്ടെന്നും നടൻ പറയുന്നു.
പക്ഷെ എല്ലാത്തിലും എനിക്കൊരു തൃപ്തി ലഭിച്ചിരുന്നില്ല, അതിനാൽ സിനിമയിലെ നായകവേഷം താൻ ഉപേക്ഷിച്ചത് നടൻ വിജയ രാഘവൻ പറയുന്നു. അതുപോലെ കുറച്ചു വര്ഷങ്ങള്ക്ക് മുൻപ് കുറച്ചു സിനിമകൾ ചെയ്യ്തു എന്നാൽ അതെല്ലാം ഒരു കഥപോലെ തോന്നി ബ്രിട്ടിഷ് മാർക്കറ്റ്, പടനായകൻ അങ്ങനെ കുറെ ചിത്രങ്ങൾ.എന്നാൽ ഒന്നിലും ഒരു തൃപ്തി ഉണ്ടയില്ലാ അതിനാൽ നായകവേഷം വേണ്ടെന്ന് തീരുമാനിച്ചു വിജയ രാഘവൻ പറയുന്നു.












