
അടുത്തിടെ ഒടിടിയിൽ റിലീസ് ചെയ്തതിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന സിനിമയാണ് ജോജു ജോർജിന്റെ പണി. ചിത്രത്തിൽ ഒരു ഇന്റിമേറ്റ് സീൻ ഉണ്ടായിരുന്നു. വില്ലനും വില്ലന്റെ നായികയുമാണ് ഈ ഇന്റിമേറ്റ് സീനിൽ അഭിനയിച്ചത്. സിനിമയിൽ വില്ലൻ വേഷത്തിൽ എത്തിയ സാഗർ സൂര്യയും കാമുകി ആയെത്തുന്ന മെർലെറ്റ് ആൻ തോമസും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങൾ അന്ന് ഉള്ളത്. ഇപ്പോഴിതാ സിനിമയിലെ ഇന്റിമേറ്റ് സീനുകളെ കുറിച്ചു പങ്കുവെച്ചിരിക്കുകയാണ് മെർലെറ്റ്, മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്.

ജോജു ജോർജ് ചേട്ടന്റെ കൂട്ടുകാരന്റെ ഭാര്യയായി. ആന്റണിയിലെ അഭിനയം കണ്ടിട്ടാണ് അദ്ദേഹം തന്നെ പണിയിലേക്ക് വിളിച്ചത്. പണിയിലെ കഥാപാത്രം എന്താണെന്നും ,എങ്ങനെയൊക്കെ ചെയ്യണമെന്നും എല്ലാം പറഞ്ഞിട്ടാണ് അദ്ദേഹം വിളിച്ചത്. പണിയുടെ അവസരം വന്നപ്പോൾ തന്നെ താൻ വീട്ടുകാരെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് സിനിമയാണ് താൻ അഭിനേതാവാൻ ആഗ്രഹിക്കുന്ന ആളാണ് അപ്പോൾ തനിക്ക് പലതരം വേഷങ്ങൾ ചെയ്യേണ്ടി വരുമെന്നും അവരോട് പറഞ്ഞിരുന്നു.
സാഗറുമായിട്ടുള്ള സെക്സ് സീനിൽ അഭിനയിക്കുന്ന സമയത്ത് ഞാൻ നെർവസാകാൻ തുടങ്ങി. പക്ഷെ ജോജു ചേട്ടനും സാഗറും ഒക്കെ ആത്മവിശ്വാസം പകർന്നു തന്നു. ഞങ്ങൾ ഒരുമിച്ചുള്ള സെക്സ് സീനിൽ എന്റെ ശരീരത്ത് തൊടാതിരിക്കാൻ സാഗർ മാക്സിമം ശ്രമിച്ചിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ എന്റെ ദേഹത്ത് ഒരു പലക പോലെയുള്ള ഒരു സാധനം ഇട്ടിട്ട് അതിന് മുകളിലാണ് സാഗർ കിടന്നത് എന്നാണ് മെർലെറ്റ് പറയുന്നു .പണിയുടെ ഒടിടി റിലീസിനു ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ കുറിപ്പുകളും പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നതും മെർലെറ്റ് ആൻ തോമസ് അവതരിപ്പിച്ച സാഗർ സൂര്യയുടെ കാമുകിയുടെ കഥാപാത്രവുമായി ബന്ധപ്പെട്ടാണ്.












