
മലയാള സിനിമയിലെ നല്ല നടനും എന്നാൽ വിവാദങ്ങൾ ഏറ്റുവാങ്ങുന്ന നടനുമായിരുന്നു തിലകൻ, ഇപ്പോൾ നടൻ ചില താരങ്ങൾക്കെതിരെ വിമർശനം നടത്തിയെന്ന് പറയുകയാണ് സംവിധായകയും നടനുമായ ആലപ്പി അഷ്‌റഫ്. ദിലീപ്, നെടുമുടി വേണു തുടങ്ങിയ താരങ്ങള്‍ക്കെതിരെ അദ്ദേഹം പറഞ്ഞ കാര്യങ്ങളെ പറ്റി അഷ്‌റഫ് പറയുന്നത് ഇങ്ങനെയാണ്, നെടുമുടി വേണു ആട്ടിന്‍തോലിട്ട ചെന്നായ ആണെന്നാണ് തിലകന്‍ മുന്‍പ് പറഞ്ഞത്. ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമയിലെ ഉദയ വര്‍മ്മ തമ്പുരാന്‍ എന്ന കഥാപാത്രത്തിന് വേണ്ടി തിലകന്‍ അഡ്വാന്‍സ് വാങ്ങിയിരുന്നു. ആ വേഷം നെടുമുടി വേണു തട്ടിയെടുത്തു.

നെടുമുടിയോടെ തനിക്ക് ദേഷ്യമല്ല പകരം വെറുപ്പാണ് എന്നും തിലകൻ പറഞ്ഞു എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്, അതുപോലെ ദിലീപ് കൊടും വിഷമാണ് എന്നാണ് തിലകൻ ചേട്ടൻ പറയുന്നത് എന്നും ആലപ്പി അഷ്‌റഫ് വെളിപ്പെടുത്തി.നടന്‍ ദിലീപ് കൊടുംവിഷം ആണെന്നും അവനെ സൂക്ഷിക്കണ൦. തിലകന്‍ പറഞ്ഞ ഒട്ടുമിക്ക കാര്യങ്ങളും പിന്നീട് സത്യമാണെന്ന് ബോധ്യപ്പെട്ടുവെന്നും അഷ്‌റഫ് പറയുന്നു. അതേസമയം തിലകൻ മോഹൻലാലിന് കുറിച്ച് പറഞ്ഞത്
മോഹന്‍ലാല്‍ ഒരു മികച്ച അഭിനേതാവാണ്, നല്ല സ്‌നേഹമുള്ളവനാണ്. പക്ഷേ അദ്ദേഹം അദ്ദേഹത്തിന്റെ ചുറ്റുമുള്ള ഉപഗ്രഹങ്ങളെ മാറ്റി നിര്‍ത്തണം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ സര്‍വ്വനാശമായിരിക്കും. കലാകാരന്‍ സ്വതന്ത്രനായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു എന്നാണ് ആലപ്പി അഷ്‌റഫ് പറയുന്നത്. അതുപോലെ സിനിമ താരങ്ങളുടെ ക്രിക്കറ്റ് കളിയെ കുറിച്ചു തിലകൻ പറയുന്നത് ,അമ്മ സംഘടനയ്ക്ക് എന്തിനാണ് ക്രിക്കറ്റ് കളി. അത് ക്രിക്കറ്റ് കളിക്കുന്നവര്‍ക്കുള്ളതാണ്. മോഹന്‍ലാലിന് ഒരിക്കലും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അവന്‍ സാധിക്കില്ല. അദ്ദേഹത്തിന് അഭിനയമാണ് ജോലി, അതില്‍ വലിയ ആളുമാണ്. അങ്ങനെ പോയാല്‍ പോരെ എന്നുമാണ്.












