നല്ല പാട്ട് പാടാനെന്ന്  ആരാധകൻ! അങ്ങനെ കേൾക്കണമെങ്കിൽ താൻ വീട്ടിൽപോയി റേഡിയോ കേൾക്കൂ എന്ന് ഗായകൻ എം ജി ശ്രീകുമാർ ,വീഡിയോ വൈറൽ

യേശുദാസ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സിനിമ ഗാനങ്ങൾ മലയാളത്തിൽ പാടിയ ഗായകനാണ് എം ജി ശ്രീകുമാർ. ഏതാണ്ട് 4000ൽ കൂടുതൽ സിനിമ ഗാനങ്ങളും 20000ൽ കൂടുതൽ മറ്റ് ഗാനങ്ങളും അദ്ദേഹം ഇതുവരെയും പാടി കഴിഞ്ഞു. കൂടാതെ അദ്ദേഹം സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ട്, ഗായകന്റെ ​ഗാനമേള മലയാളികൾക്ക് ഹരമാണ്. അടുത്തിടെ ഒരു ​ഗാനമേളയിൽ പങ്കെടുത്തപ്പോഴുള്ള എംജി ശ്രീകുമാറിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. അടുത്ത പാട്ട് പാടാനായി ​ഗായകൻ തയ്യാറെടുക്കുന്നതിനിടെ സദസിൽ നിന്ന് ഒരാൾ പറഞ്ഞ കമന്റിൽ നിന്നാണ് തുടക്കം.

ഒരു നല്ല പാട്ട് പാടണേ, എന്നായിരുന്നു ​കാണികളിൽ ഒരാൾ പറഞ്ഞ കമന്റ്. ഉടനടി തക്ക മറുപടി നൽ‌കി എം ജി ശ്രീകുമാർ. അപ്പോൾ ഇത്രയും നേരം പാടിയത് ചീത്ത പാട്ടായിരുന്നോ. ഇനി നല്ല പാട്ട് കേൾക്കണമെങ്കിൽ താൻ ഒരു കാര്യം ചെയ്യു.. വീട്ടിൽ പോയി റേഡിയോ ഓൺ ചെയ്ത് കേൾക്കൂ. അതിനകത്ത് നല്ല പാട്ടൊക്കെ വരും. താൻ നല്ല പാട്ട് കേട്ടിട്ടില്ല.താൻ കേട്ടിട്ടുള്ളത് മറ്റേതെങ്കിലും ആകും.

ശരണമയ്യപ്പാ.. ഇവനതൊക്കെ വേണമെന്ന്. അത്രയും കിട്ടിയില്ലെങ്കിൽ‌ ഉറക്കം വരില്ല. പോകുന്ന വഴി വല്ലവരും മോണയ്ക്ക് കുത്തും കെട്ടോ… പറഞ്ഞേക്കാം എന്നാണ് ഗായകനെ   പരിഹസിക്കാൻ ശ്രമിച്ച ആരാധകന് നൽകിയ മറുപടി. വീഡിയോ വൈറലായതോടെ ​എം ജി യുടെ  മറുപടിയെ പുകഴ്ത്തിയും വിമർശിച്ചുമെല്ലാം നിരവധി  കമന്റുകൾ  എത്തുന്നുണ്ട്. വെറുതെ വഴിയിലൂടെ പോയത് ആരാധകൻ ചോദിച്ച് വാങ്ങിയതുപോലെയായി. ആ കമന്റിന്റെ ആവശ്യമില്ലായിരുന്നു എന്നിങ്ങനെയാണ് പരിഹസിച്ച ആരാധകനെ വിമർശിച്ച് വന്ന കമന്റുകൾ. ഈ വീഡിയോ അമ്പലപ്പുഴ അമ്പലത്തിൽ എം ജി ശ്രീകുമാർ ഗാനമേള അവതരിപ്പിക്കാൻ പോയപ്പോളുള്ള  സംഭവമാണ്.

 

View this post on Instagram

 

A post shared by Output Mollywood (@outputmollywood)