മമ്മൂട്ടിയുടെ ആ വാക്കുകൾ എനിക്കൊരു വെല്ലുവിളിയായി! വെല്ലുവിളിയിൽ ഉണ്ടായ ചിത്രമാണ് ‘അർത്ഥം’ ; സത്യൻ അന്തിക്കാട് 

മോഹൻലാലിന് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് സത്യൻ അന്തിക്കാട്.അവർ ഒന്നിച്ചുള്ള ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളുമായിരുന്നു, എന്നാൽ മമ്മൂട്ടിയുമായി കുറച്ചു സിനിമകൾ മാത്രമാണ് സംവിധായകൻ സത്യൻ അന്തിക്കാട് ചെയ്യ്തിട്ടുള്ളത്, ശ്രീധരന്റെ ഒന്നാംതിരുമുറിവ്, ഗോളാന്തര വാർത്തകൾ, കളിക്കളം എന്നിവയെല്ലാം അതിൽ ഉൾപ്പെടുന്ന ചിത്രങ്ങളാണ്. മമ്മൂട്ടി, ജയറാം, പാർവതി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ സിനിമയാണ് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത അർത്ഥം.ഈ സിനിമ ചെയ്തത് മമ്മൂട്ടിയെ പ്രേക്ഷകർക്ക് ഇഷ്ടപെടുന്ന രീതിയിൽ ആകണമെന്നായിരുന്നു, ഈ സിനിമ ചെയ്യാനുള്ള കരണത്ത് കുറിച്ച് പറയുകയാണ് സത്യൻ അന്തിക്കാട്.

മമ്മൂട്ടിയുടെ ശബ്‌ദം, ഹെയർസ്‌റ്റൈൽ, വേഷം ഇതെല്ലാം കൊതിപ്പിക്കുന്ന രീതിയിലാണ് ആ സിനിമയ്ക്കായി ഒരുക്കിയത്, സംവിധയകാൻ പറഞ്ഞു. കൂടാതെ മമ്മൂട്ടി വാശി പിടിച്ചപ്പോഴാണ് അർത്ഥം സിനിമ ചെയ്യാൻ താൻ തയ്യാറായതെന്നും സത്യൻ അന്തിക്കാട് പറയുന്നു. ഒരു ദിവസം കണ്ടപ്പോൾ മമ്മൂട്ടി എന്നോട് പറഞ്ഞു, നിങ്ങളുടെ നാടോടിക്കാറ്റ് പോലെ വരവേൽപ്പ് പോലെ ഒരു സിനിമ വേണം, എനിക്ക് ധാരാളം ഹിറ്റുണ്ട്.

പക്ഷേ എന്നെ വച്ച് നിങ്ങൾക്കൊരു ഹിറ്റ് ഉണ്ടാക്കാൻ പറ്റുന്നില്ലെങ്കിൽ കുഴപ്പം നിങ്ങൾക്കാണ്. അത് എന്നെ വല്ലാതെ  സ്‌പർശിച്ചു. ശരിക്കും ഒരു വെല്ലുവിളിയായി. ആ വെല്ലുവിളിയുടെ  ആഗ്രഹത്തിലുണ്ടാക്കിയ സിനിമയാണ് അർത്ഥം സത്യൻ അന്തിക്കാട് പറയുന്നു.