വിജയ് യുടെ അവസാന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ സെക്കന്റ് ലുക്കും പുറത്ത്

വിജയ്‌യുടെ അവസാന ചിത്രത്തെ കുറിച്ചുള്ള അപ്‌ഡേറ്റുകളാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ വൈറലാകുന്നത്. എച്ച് വിനോദ് ആണ് നടന്റെ അവസാന ചിത്രം സംവിധാനം ചെയുന്നത്. ഇപ്പോഴിതാ ദളപതി വിജയ് നായകനാകുന്ന അവസാന സിനിമയുടെ പേര് പ്രഖ്യാപിച്ചതിന് പിന്നാലെ സിനിമയുടെ സെക്കന്റ് ലൂക്കും പുറത്തുവന്നിരിക്കുകയാണ്.ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത് വിട്ടിരിക്കുന്നത് കെവിഎം പ്രൊഡക്ഷൻസ് ആണ്. സിനിമയുടെ ടൈറ്റിലും അണിയറപ്രവർത്തകർ മുൻപ് വിട്ടിരുന്നു. വിജയ് അവസാന ചിത്രത്തിന്റെ പേര് ‘ജനനായകൻ’

കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ,

പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ  എന്നിവരാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ. ദളപതി വിജയ് കൂടാതെ ഈ ചിത്രത്തിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.