
നടൻ യോഗി ബാബു,നെല്‍സണ്‍ ദിലീപ് കുമാർ ആദ്യമായി സംവിധാനം ചെയ്ത ‘കോലമാവ് കോകില’ എന്ന ചിത്രത്തിൽ അഭിനയിച്ചപ്പോൾ തനിക്ക് ചിത്രത്തിലെ നായിക ആയ നയൻ താരയോട് പ്രണയം തോന്നിയിരുന്നു എന്ന് പറയുകയാണ് ഒരു അഭിമുഖത്തിൽ. കോലമാവ് കോകിലയായി നയന്‍താരയാണ് അഭിനയിച്ചത്. ഈ ചിത്രത്തിൽ നയന്‍താരയെ പ്രണയിക്കുന്ന ശേഖറായാണ് യോഗി ബാബു എത്തിയത്. ചിത്രത്തില്‍ നയന്‍താരയുടെ കൂടെ അഭിനയിച്ചത് മറക്കാന്‍ കഴിയാത്ത അനുഭവമാണെന്ന് യോഗി ബാബു പറയുന്നു.

ഈ ചിത്രത്തിലെ കല്യാണവയസ് എന്ന പാട്ട് തമിഴിലും, പുറത്തും ഹിറ്റായിരുന്നു, യോഗി ബാബു പറഞ്ഞു. സിനിമയുടെ ഓരോ രംഗം ചിത്രീകരിക്കുമ്പോഴും നയന്‍താര തനിക്ക് മികച്ച പിന്തുണ നല്‍കിയെന്നും നയന്‍താരയോട് ശരിക്കും പ്രണയം തോന്നി യോഗി ബാബു പറഞ്ഞു. തനിക്ക് നയന്‍താരയ്ക്കൊപ്പമുള്ള നിമിഷങ്ങള്‍ സന്തോഷത്തോടെ മാത്രമേ ഓര്‍ക്കാന്‍ കഴിയൂ. ശരിക്കും ആ ചിത്രത്തിൽ നയന്താരക്കൊപ്പം അഭിനയിക്കുമ്പോൾ അവരോടു ശരിക്കും പ്രണയം തോന്നിയിരുന്നു യോഗി ബാബു പറഞ്ഞു .
കൂടതെ നയന്‍താരയുടെ കഥാപാത്രമായ കോകിലയുടെ ഹൃദയത്തിലിടം നേടാനായി എന്റെ വേഷം നടത്തുന്ന ശ്രമങ്ങളാണ് പാട്ടില്‍ ചിത്രീകരിച്ചത്.ചിത്രത്തിലെ കല്യാണവയസ് എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നടൻ പറഞ്ഞു. ചിത്രത്തിൽ ഓരോ രംഗവും കഴിയുമ്പോൾ അവർ തനിക്ക് നല്ല പിന്തുണയും നൽകിയിരുന്നു. യോഗി ബാബു പറഞ്ഞു.












