പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്! ഞങ്ങളിൽ നിന്നും എന്താണ് വേണ്ടത് അതെടുക്കാൻ അദ്ദേഹത്തിന് അറിയാം; മോഹൻലാൽ

പ്രേക്ഷകർ കാത്തിരിക്കുന്ന ഏമ്പുരാന്റെ ടീസർ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്, അബ്രാം ഖുറേഷിയുടെ വരവിനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ഗംഭീര എക്‌സ്പീരിയന്‍സ് സൃഷ്ടിച്ചു കൊണ്ടാണ് ‘എമ്പുരാന്‍’ സിനിമയുടെ ടീസര്‍ പുറത്തെത്തിയത്. ഇപ്പോൾ ചിത്രത്തിന്റെ ടീസര്‍ ലോഞ്ചിനിടെ മോഹന്‍ലാല്‍ സംവിധായകനായ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എമ്പുരാന്‍ ചിത്രത്തിന്റെ വർക്കിങ് സമയത്ത് കുറിച്ചാണ് മോഹൻലാൽ പറയുന്നത്. പൃഥ്വിരാജ് ക്രൂരനായ സംവിധായകനാണ്. ഞങ്ങളില്‍ നിന്ന് എന്താണോ വേണ്ടത് അത് എടുക്കാന്‍ അദ്ദേഹത്തിന് അറിയാം, മോഹൻലാൽ പറയുന്നു.

കൂടാതെ മോഹൻലാൽ പറയുന്നു, എന്റെ സംവിധായകരെ ഞാന്‍ വിശ്വസിക്കുന്നു. അഭിനേതാവ് എന്ന നിലയില്‍ എനിക്ക് പൃഥ്വിയില്‍  വലിയ പ്രതീക്ഷയുണ്ട്. അദ്ദേഹം ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാകും ഉറപ്പാണ് മോഹൻലാൽ പറയുന്നു. ഒരുപാട് കഷ്ടപ്പാട് സഹിച്ചാണ് ഞങ്ങള്‍ ഈ ചിത്രം  ഷൂട്ട് ചെയ്തത്. പൃഥ്വിരാജിന്റെ  കഠിനാധ്വാനം 100 ശതമാനം ആ സിനിമയിലുണ്ട്.  കാരണം ഞാന്‍ ആ സിനിമ കണ്ടതാണ്. നിങ്ങള്‍ അത് കാണാന്‍ പോകുന്നവരാണ്.

സിനിമയുടെ ചിത്രീകരണത്തില്‍ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഒരുപാട് വേദന അനുഭവിച്ചിട്ടുണ്ട്, എന്നും മോഹൻലാൽ പറയുന്നു. നിര്‍മ്മാതാവിന്റെ വേദന എനിക്കറിയാം. മോശം കാലാവസ്ഥ കാരണം ഇന്ന് ഷൂട്ടിങ് ഇല്ല എന്ന് പറയുമ്പോള്‍ നമുക്കൊന്നും ചെയ്യാനാകില്ല. ഗുജറാത്തിലാണ് അത് സംഭവിച്ചത്. ഒരുപാട് ദിവസം ഞങ്ങള്‍ക്ക് വെറുതേ ഇരിക്കേണ്ടി വന്നു. പക്ഷേ യൂണിറ്റ് ചെറുതായിരുന്നു. പൃഥ്വി അങ്ങനെയാണ് ഷൂട്ട് ചെയ്തത്, എമ്പുരാൻ  സിനിമയ്ക്ക് ഒരു മാജിക്ക് ഉണ്ട്. ആ മാജിക്ക് സൃഷ്ടിക്കാന്‍ ഞങ്ങള്‍ക്ക് ഈ സിനിമയിൽ കഴിഞ്ഞു മോഹൻലാൽ പറയുന്നു.