തമിഴിൽ തിളങ്ങാൻ കഴിയാതെ നടൻ ഷെയിൻ നിഗം! നടന്റെ ‘മദ്രാസ്‌കാരൻ’ ഇനിയും ഒ.ടി.ടി യിലേക്ക്

ഈ വര്‍ഷം ആദ്യം തിയേറ്ററുകളിലെത്തിയ ഷെയ്ന്‍ നിഗം ചിത്രമാണ് ‘മദ്രാസ്‌കാരന്‍’, എന്നാൽ തന്റെ ആദ്യ ചിത്രത്തിൽ തന്നെ തിളങ്ങാൻ കഴിയാതെ നടൻ. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി സ്ട്രീമിങ് തിയതിയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ജനുവരി 10ന് ആണ് ചിത്രം റിലീസ് ചെയ്തത്. ഫെബ്രുവരിയിലാണ് മദ്രാസ്‌കാരന്‍ ഒ.ടി.ടിയില്‍ എത്തുന്നത്. ആഹാ തമിഴ് എന്ന പ്ലാറ്റ്‌ഫോമില്‍ ഫെബ്രുവരി 7ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. ഇ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ വെറും 80 ലക്ഷം രൂപ മാത്രമാണ് നേടാൻ കഴിഞ്ഞത്.

ഈ ചിത്രത്തിൽ തെലുങ്ക് നടി നിഹാരിക കൊനിഡെലയാണ് നായിക ആയി എത്തുന്നത്. ഈ ചിത്രത്തിൽ ഷെയിൻ നിഗത്ത് കൂടാതെ ഈ ചിത്രത്തിൽ കലൈയരസന്‍, ഐശ്വര്യ ദത്ത, കരുണാസ്, പാണ്ഡിരാജന്‍, സൂപ്പര്‍ സുബ്ബരയന്‍, ഗീത കൈലാസം, ലല്ലു, ദീപ ശങ്കര്‍, ഉദയരാജ് എന്നിവരും അഭിനയിക്കുന്നു. സത്യ എന്ന കഥാപാത്രമായാണ് ഷെയ്ന്‍ സിനിമയില്‍ വേഷമിട്ടത്.

തമിഴിലെ അരങ്ങേറ്റം താരം മികച്ചതാക്കി എന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയെങ്കിലും ബോക്‌സ് ഓഫീസില്‍ അത് പ്രതിഫലിച്ചില്ല എന്നതാണ് വാസ്തവം. കഴിഞ്ഞ വര്‍ഷം മലയാളത്തിൽ  ലിറ്റില്‍ ഹാര്‍ട്‌സ് എന്ന ചിത്രമാണ് ഷെയ്‌നിന്റെതായി റിലീസ് ചെയ്തത്. എന്നാൽ ഈ ചിത്രവും ബോക്‌സ് ഓഫീസില്‍ വിജയിച്ചിരുന്നില്ല.