
കുറച്ച് കാലം കൊണ്ട് ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ വേഷമിട്ട സംവൃത സുനിൽ പലരുടെയും ഇഷ്ട നായികയാണ്. നടി പങ്കിട്ട ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ജീൻസും ടോപ്പും ധരിച്ച് റോബിൻഹുഡ് സിനിമയിലെ അഭിരാമിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പുതിയ പോസ്റ്റിലെ ഫോട്ടോയിൽ സംവൃത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മറ്റൊരു പ്രത്യേകത കൂടി ഫോട്ടോയ്ക്കുണ്ട്. റോബിൻഹുഡിലെ പ്രിയന് മാത്രം ഞാൻ എന്ന പാട്ടിൽ സംവൃത സുനിൽ ധരിച്ച അതേ ടോപ്പാണ് പതിനാറ് വർഷങ്ങൾക്കു ശേഷം വീണ്ടും നടി അണിഞ്ഞിരിക്കുന്നത്. പെർഫെക്ട് ഫിറ്റ്… അന്നും ഇന്നും സംവൃത ചെറുപ്പമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ.
അന്നും ഇന്നും സംവൃത ചെറുപ്പമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. ദിലീപ് സിനിമ രസികനിലൂടെയായിരുന്നു സംവൃത സുനിലിന്റെ സിനിമയിലേക്കുള്ള തുടക്കം. എന്നാൽ ഇതല്ല സംവൃതയുടെ ആദ്യ ചിത്രം അതിനും വർഷങ്ങൾക്ക് മുമ്പ് അയാൾ കഥ എഴുതുകയാണ് എന്ന മോഹൻലാൽ നന്ദിനി സിനിമയുടെ ക്ലൈമാക്സ് സീനിൽ ചെറുതായി സംവൃത സുനിൽ ഒന്ന് വന്ന് പോകുന്നുമുണ്ട് അത് പക്ഷെ അധികമാരും അത്രകണ്ട് ശ്രദ്ധിച്ച് കാണാൻ വഴിയില്ല. ഒരു അഭിമുഖത്തിൽ സംവൃത തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു.
പൃഥ്‌വിരാജ് നായകൻ ആയെത്തിയ അയാളും ഞാനും തമ്മിലിലാണ് സംവൃത സുനിൽ ഏറ്റവും ഒടുവിലായി വിവാഹത്തിന് മുൻപ് വേഷമിട്ടത്. പിന്നീട് വിവാഹം കഴിച്ച് ഭർത്താവിനൊപ്പം വിദേശത്തേക്ക് ചേക്കേറി. നോർത്ത് കലിഫോർണിയയിലാണ് അഖില്‍ രാജും സംയുക്തയും താമസിക്കുന്നത്. രണ്ട് മക്കളുടെ അമ്മയുമായി താരം. വിവാഹശേഷം 2019ൽ ഒരു വടക്കൻ സെൽഫി എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ജി.പ്രജിത്ത് സംവിധാനം ചെയ്ത സത്യം പറഞ്ഞാ വിശ്വസിക്കുമോ എന്ന സിനിമയിൽ ബിജു മേനോന്റെ നായിക വേഷവും സംവൃത സുനിൽ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നടി പങ്കിട്ട പുതിയ പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. ജീൻസും ടോപ്പും ധരിച്ച് റോബിൻഹുഡ് സിനിമയിലെ അഭിരാമിയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പുതിയ പോസ്റ്റിലെ ഫോട്ടോയിൽ സംവൃത പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മറ്റൊരു പ്രത്യേകത കൂടി ഫോട്ടോയ്ക്കുണ്ട്. റോബിൻഹുഡിലെ പ്രിയന് മാത്രം ഞാൻ എന്ന പാട്ടിൽ സംവൃത ധരിച്ച അതേ ടോപ്പാണ് പതിനാറ് വർഷങ്ങൾക്കുശേഷം വീണ്ടും അണിഞ്ഞിരിക്കുന്നത്. നടി തന്നെ ചിത്രത്തിന്റെ ക്യാപ്ഷനിൽ ഇത് ചേർത്തിട്ടുണ്ട്. പെർഫെക്ട് ഫിറ്റ്. അന്നും ഇന്നും സംവൃത ചെറുപ്പമാണ് എന്നാണ് ആരാധകരുടെ കമന്റുകൾ. പതിനാറ് വർഷം ടോപ്പ് സംവൃത സൂക്ഷിച്ച് വെച്ചോ എന്നുള്ളതായിരുന്നു മറ്റ് ചില ആരാധകരെ അത്ഭുതപ്പെടുത്തിയ കാര്യം. എപ്പോഴും ആരാധകരുള്ള റൊമാന്റിക്ക് സോങ്ങാണ് റോബിൻ ഹുഡിൽ പൃഥ്വിരാജും സംവൃതയും ഒരുമിച്ച് അഭിനയിച്ച പ്രിയനുമാത്രം ഞാൻ എന്ന പാട്ട്. അന്ന് ഈ മോഡൽ ഡ്രസ്സ് അന്വേഷിച്ച് നടന്നിട്ടുണ്ടെന്നാണ് ഒരു ആരാധിക കമന്റായി കുറിച്ചത്. ക്യാപ്ഷൻ വായിക്കുന്നതിന് മുമ്പുതന്നെ ഡ്രസ്സ് കണ്ടപ്പോൾ പ്രിയനുമാത്രം ഞാൻ പാട്ടാണ് മനസിൽ വന്നത് എന്നാണ് മറ്റൊരാൾ കുറിച്ചത്












