
‘ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്’ എന്ന ഏറ്റവും പുതിയ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഗോകുൽ സുരേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഇടം പിടിക്കുന്നത്. ഈയിടെ ഒരു അഭിമുഖത്തില്‍ ഗോകുല്‍ താന്‍ ചെറുപ്പം മുതല്‍ പൃഥ്വിരാജ് സുകുമാരന്റെ ആരാധകനാണെന്ന് പറഞ്ഞിരുന്നു. ഇപ്പോള്‍ പൃഥ്വിയുടെ സംവിധാനത്തില്‍ വരാനിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമായ എമ്പുരാനെ കുറിച്ച് പറയുകയാണ് ഗോകുല്‍ സുരേഷ്. വലിയ ഭയത്തോടെയല്ല താന്‍ ‘എമ്പുരാനെ’ നോക്കി കാണുന്നത് നടന് പറയുന്നു.

എമ്പുരാൻ ഒരു ഉഗ്രന്‍ സിനിമയാകുമെന്ന് തനിക്ക് അറിയുന്ന കാര്യമാണെന്നും അതില്‍ പ്രതീക്ഷയുണ്ടെന്നും, അത്തരത്തിലുള്ള ഒരു പ്രതീക്ഷ തന്നെയാണ് എനിക്ക് എമ്പുരാനില്‍ ഉള്ളത്. ലൂസിഫറില്‍ ഓള്‍റെഡി ഡെലിവര്‍ ചെയ്ത കാര്യമാണ് എന്നും ഗോകുൽ സുരേഷ് പറഞ്ഞു. എനിക്ക് തോന്നുന്നത്, ലാല്‍ സാറിനെ എല്ലാവരും ക്രിട്ടിസൈസ് ചെയ്ത് കൊണ്ടിരുന്ന സമയത്താണ് ലൂസിഫര്‍ ഇറങ്ങുന്നത്.

അന്ന് ഇതൊന്നുമല്ല എന്നുള്ളത് തെളിയിച്ചതാണ്. അത് തെളിയിച്ച ഡയറക്ടറാണ് രാജുവേട്ടന്. അതുകൊണ്ട് തന്നെ ലൂസിഫറിന്റെ ഒരു പത്ത് മടങ്ങ് മുകളിലായിരിക്കും എമ്പുരാന് എന്ന് എനിക്ക് ഉറപ്പുണ്ട് ഗോകുൽ സുരേഷ് പറയുന്നു, അതേസമയം ഗോകുൽ സുരേഷ് ഇപ്പോൾ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച പുതിയ ചിത്രമാണ് ഡൊമിനിക് ആന്‍ഡ് ലേഡീസ് പേഴ്സ്, ചിത്രം ഇപ്പോൾ മികച്ച പ്രേഷകപ്രതികരണം നേടി മുന്നേറുകയാണ്.












