എക്സലന്റ് പേഴ്‌സൺ ആണദ്ദേഹം! ഒരു മനുഷ്യനെ ഇത്രയും സ്നേഹത്തോടും, വിനയത്തോടും പെരുമാറാൻ കഴിയുമോ എന്ന് ഞാൻ പലതവണ ആലോചിച്ചിട്ടുണ്ട്, നടി രേഖ

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ തന്റേതായ അഭിനയം കാഴ്ചവെച്ച നടിയാണ് രേഖ, ഇപ്പോൾ താരം ഗായകൻ എസ് പി ബാലസുബ്രഹ്‌മണ്യത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. അദ്ദേഹത്തെ കാണുമ്പോഴൊക്കെ താന്‍ പാട്ടുപാടാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു, പല അഭിമുഖങ്ങളിലും ഞാൻ അദ്ദേഹത്തെ കുറിച്ച് പറയാറുണ്ട്, കാരണം അദ്ദേഹം ഒരു എക്സലന്റ് പേഴ്‌സൺ ആണ് രേഖ പറയുന്നു. ഇങ്ങനെയൊക്കെ ഒരു മനുഷ്യന് സ്നേഹത്തോടെയും ,വിനയത്തോടെയും, ബഹുമാനത്തോടെയും പെരുമാറാന്‍ കഴിയുമോയെന്ന് തോന്നിപ്പോകാറുണ്ട്   രേഖ പറയുന്നു.

അങ്ങനെയൊരു ഡിസിപ്ലിനും ,ഡെഡിക്കേഷനും അദ്ദേഹത്തിനുണ്ടായിരുന്നെന്നും രേഖ പറഞ്ഞു. അദ്ദേഹത്തിനൊപ്പം ഞാൻ മൂന്ന് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഒരിക്കല്‍ കൂടി ഇനിയും ബാലു സാര്‍ ജനിക്കില്ലേ എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. അദ്ദേഹം പാടിയ ‘എന്ന സത്തം ഇന്ത നേരം’ എന്ന പാട്ട് കാരണമാണ് ഞാന്‍ ഇത്രയും കാലമായി ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ഓരോ പാട്ടും കേള്‍ക്കുമ്പോഴും ആ ചിരിച്ച മുഖം കണ്‍മുന്നില്‍ വന്നു നില്‍ക്കും രേഖ പറയുന്നു.

അദ്ദേഹത്തെ കുറിച്ച് ഇപ്പോളും ഓർക്കുമ്പോൾ തന്റെ കണ്ണ് നിറയാറുണ്ട്. സിനിമയില്‍ പണവും ,പ്രശസ്തിയും മാത്രമല്ല നല്ല മനുഷ്യരേയും നമുക്ക് കിട്ടും. നമ്മുടെ മനസില്‍ സ്ഥലമുണ്ടായിരിക്കണമെന്ന് മാത്രം,  നടി പറഞ്ഞു. അതേസമയം കടലോര കവിതകൾ  എന്ന തമിഴ് ചിത്രത്തിലൂടെയാണ് രേഖ തന്റെ കരിയർ ആരംഭിച്ചത്, എന്നാൽ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെയാണ് രേഖ മലയാളത്തിലേക്ക് എത്തപ്പെട്ടത്.