അദ്ദേഹത്തിന്റെ സിനിമയിലേക്ക് എന്നറിഞ്ഞാൽ എന്ത് വേഷം എന്നുപോലും ചോദിക്കാതെ താൻ അഭിനയിക്കും! അങ്ങനൊരു അവസരം കിട്ടിയപ്പോൾ താൻ ആകാശത്തിലൂടെ പറക്കുന്നതായി തോന്നി; ഐശ്വര്യ ലക്ഷ്മി

ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെ ആയിരുന്നു ഐശ്വര്യ ലക്ഷ്മി മലയാളത്തിലേക്ക് എത്തിയത്. കമല്‍ ഹാസനെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന തഗ് ലൈഫ് ആണ് ഐശ്വര്യയുടെ കരിയറിലെ 25ാം ചിത്രം. ഇപ്പോൾ മണിരത്നത്ത് കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. മണിരത്‌നം അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ തന്റെ വേഷം എന്താണെന്നോ, ഡേറ്റ് എപ്പോഴാണെന്നോ ചോദിക്കാതെ ഉടന്‍ തന്നെ ഞാൻ സമ്മതിക്കും എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്.

മണിരത്‌നത്തിന്റെയും കമല്‍ ഹാസന്റെയും കൂടെ പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ താന്‍ ആകാശത്തിലൂടെ പറക്കുന്നതായി തോന്നിയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു. അദ്ദേഹത്തിന്റെ സിനിമയില്‍ ഒരു ഭാഗത്ത് എവിടെയെങ്കിലും നില്‍ക്കുവാന്‍ അവസരം കിട്ടിയാല്‍ പോലും, ആ അവസരം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കും. കാരണം ഒരു ആക്ടര്‍ എങ്ങനെയായിരിക്കണം എന്ന് ഞാന്‍ പഠിച്ച വിദ്യാലയം അതാണ്.

മദ്രാസ് ടാക്കീസ് എനിക്ക് എന്റെ കുടുംബം പോലെയാണ്. എന്തുകാര്യവും അവിടെ എനിക്ക് തുറന്നുപറയാം. നല്ല മാര്‍ഗം കാണിച്ചുതരും.  സ്‌നേഹവും കരുണയുമുള്ള ആളുകള്‍ ഉള്ള ഇടമാണ് മദ്രാസ് ടാക്കീസ്, ഐശ്വര്യ പറയുന്നു. മലയാളത്തിലും, മറ്റ് ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ഐശ്വര്യ ലക്ഷ്മി, മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലും ഐശ്വര്യ അഭിനയിച്ചിരുന്നു.