ശോഭന സിനിമ ജീവിതം അവസാനിപ്പിക്കാൻ കാരണം ആ തെലുങ്ക് നടൻ! മാധ്യമപ്രവർത്തകന്റെ വാക്കുകൾ ശ്രദ്ധയാകുന്നു

മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടാണ് ശോഭന മിക്ക സിനിമകളിലും അഭിനയിച്ചത്, വിവാഹം പോലും കഴിക്കാത്ത ശോഭന അഭിനയത്തില്‍ നിന്നും മാറി നിന്നതെന്തിനാണെന്ന ചോദ്യം പലപ്പോഴും ഉയര്‍ന്ന് വന്നിരുന്നു. വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങളാണ് സിനിമ ഉപേക്ഷിക്കാമെന്ന തീരുമാനത്തിലേക്ക് ശോഭനയെ എത്തിച്ചതെന്ന് പറയുന്നതിനൊപ്പം മറ്റ് പല കഥകളും ഉയർന്നു വരുന്നുണ്ട്. അതിലൊന്ന് തെലുങ്കിലെ ഒരു സൂപ്പര്‍താരമാണ് ശോഭനയുടെ സിനിമാ ജീവിതം അവസാനിപ്പിച്ചതെന്നാണ് ,വെളിപ്പെടുത്തലുമായി എത്തിയത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ഇമാന്‍ഡി രാമ റാവു ആണ്, മാധ്യമപ്രവർത്തകൻ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാവുന്നു.

ചില നായക നടന്മാരുമായി ശോഭനയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. ചിലര്‍ നടിയെ ശല്യപ്പെടുത്തുകയും ചെയ്തിരുന്നു, തെലുങ്കിലെ നടന്‍ രാജേന്ദ്ര പ്രസാദുമായി ഒരിക്കല്‍ ശോഭന വഴക്ക് കൂടിയ ഒരു സംഭവം ഉണ്ടായിരുന്നു. ആ സമയത്ത് ഇനി അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കില്ലെന്നും തീരുമാനിച്ചു. അതിന് ശേഷം കുറച്ചുകാലത്തേക്ക് സിനിമയില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലേക്കും നടി എത്തിയിരുന്നു.

ആ സെന്‍സേഷണല്‍ തീരുമാനം മാറ്റുന്നതിന് വേണ്ടി പലരും ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് രാമറാവു പറഞ്ഞത്. അന്ന് രാജേന്ദ്ര പ്രസാദിന്റെ പ്രവൃത്തികള്‍ ശോഭനയ്ക്ക് ഇഷ്ടമാകാതെ വരികയായിരുന്നു. അതുകൊണ്ട് സിനിമയിലേക്ക് ഇനി വരില്ലെന്ന് പറഞ്ഞാണ് നടി പോയതെന്നും രാമറാവു പറയുന്നു. അഭിനയത്തില്‍ നിന്നും പിന്മാറിയതിന് ശേഷം നൃത്തമെന്ന ലോകത്തേക്ക് നടി എത്തുകയായിരുന്നു, ക്ലാസിക്കല്‍ നൃത്തങ്ങള്‍ പഠിക്കുകയും, പഠിപ്പിക്കുയും ചെയ്ത് പ്രോഗ്രാമുകളുമായി ശോഭന ഇപ്പോൾ സജീവമായി തുടർന്നു.