പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ പൊലീസിന് മുന്നിൽ ഹാജരായി

പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍ പോലീസിന് മുന്നില്‍ ഹാജരായി. വ്യാഴാഴ്ച രാവിലെ കോഴിക്കോട് കസബ സ്‌റ്റേഷനിലാണ് നടന്‍ ഹാജരായത്. ഇയാളെ പോലീസ് ഇപ്പോൾ ചോദ്യം ചെയ്യ്തു വരികയാണ്. മുൻപ് ഈ കേസിൽ സുപ്രീം കോടതി നടന്റെ അറസ്റ്റ് തടഞ്ഞിരുന്നു. കൂടാതെ ഈ അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി ആവശ്യപെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ നടൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്.

നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരേ പോലീസ് കേസെടുത്തത്. കുട്ടിയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്ന് കോഴിക്കോട് കസബ പോലീസ് കേസെടുത്തത്. കേസില്‍ കസബ പോലീസ് കുട്ടിയുടെ മൊഴിയെടുത്തിരുന്നു. അതേസമയം ഈ കേസിൽ മുൻ‌കൂർ ജാമ്യം തേടി ഹൈ കോടതിയെ നടൻ സമീപിച്ചിരുന്നു, എന്നാൽ ജാമ്യം കോടതി തള്ളിക്കളയുകയായിരുന്നു.

ഇതിനു പിന്നാലെ നടന്റെ പേരിൽ ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു. എന്നാൽ അതിനു ശേഷം നടൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജയചന്ദ്രന്റെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി അന്വേഷണവുമായി സഹകരിക്കണമെന്നും ആവശ്യപ്പെട്ടു. ഇപ്പോൾ ഈ സാഹചര്യത്തിലാണ് നടൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്.