
ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘തുടരും’. ഈ ചിത്രത്തിൽ നായിക ആയി എത്തുന്നത് ശോഭനയാണ്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റുമായി എത്തുകയാണ് നടി. തുടരു൦ എന്ന ചിത്രത്തിന്റെ ഡബിംഗ് താൻ ചെയ്തു എന്നും. തുടരും മനോഹരമായ സിനിമയാണ് എന്നും താരം അഭിപ്രായപ്പെട്ടു, താരത്തിന്റെ ഈ വാക്കുകൾ ഇപ്പോൾ ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധാനം തരുൺ മൂർത്തിയാണ്.നായകൻ മോഹൻലാലിന്റെ ലുക്കുകള്‍ നേരത്തെ ചിത്രത്തിലേതായി പുറത്തുവിട്ടത് ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ചിത്രത്തിലെ പ്രമേയത്തിലെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് സംവിധായകൻ തരുണ്‍ മൂര്‍ത്തിപറഞ്ഞിരുന്നു, കഥ കേട്ടപ്പോള്‍ ആവേശഭരിതനായെന്നാണ് മോഹൻലാല്‍ പറഞ്ഞത് എന്നും സംവിധായകൻ തരുണ്‍ മൂര്‍ത്തി വെളിപ്പെടുത്തി. രജപുത്ര നിര്‍മിക്കുന്ന ചിത്രമാണ് തുടരും. ഈ ചിത്രത്തിൽ മോഹൻലാല്‍ ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നുത്, അത് തന്നെയാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രത്യേകത.
തരുൺ മൂര്‍ത്തിയുടെ സംവിധാനത്തിലുള്ള തുടരും സിനിമ സാധാരണ മനുഷ്യരുടേയും ,അവരുടെ ജീവിതത്തേയും പ്രധാനമായും ഫോക്കസ് ചെയ്യുന്ന ഒന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. തരുണ്‍ മൂര്‍ത്തിയും ,സുനിലും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.












