
ഒരുകാലത്ത് മലയാള സിനിമയിലെ പ്രിയ നടിമാരിൽ ഒരാൾ ആയിരുന്നു ദിവ്യ ഉണ്ണി, ഇപ്പോൾ താരം സോഷ്യൽ മീഡിയിൽ പങ്കുവെച്ച ചിത്രങ്ങളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്. സെറ്റും മുണ്ടും അണിഞ്ഞുള്ള ചിത്രങ്ങളായിരുന്നു പുതിയതായി ദിവ്യ ഉണ്ണി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. പച്ച-ചുവപ്പ് കോംപിനേഷനിലുള്ള ഈ സെറ്റും മുണ്ടും എനിക്കൊരുപാട് ഇഷ്ടമായി. ബാലരാമപുരം കൈത്തറിയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ഡിസൈനും എനിക്ക് ഇഷ്ടമായെന്ന് ദിവ്യ പറയുന്നു.

ഇതുപോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ എനിക്ക് ഇഷ്ടമാണ്. അമേരിക്കയിലെത്തിയപ്പോഴും മലയാളത്തനിമ കൈവിടാതെയാണ് ജീവിക്കുന്നത്.അമേരിക്കയിൽ ആയാലും താൻ സാരി ഉടക്കും ആ പതിവ് തെറ്റിക്കില്ല, ക്ഷേത്രങ്ങളില്‍ പോവാനും, സാരി ഉടുക്കാനുമൊക്കെ ഏറെ ഇഷ്ടമാണ്. പരിപാടികള്‍ക്കൊക്കെ പോവുമ്പോള്‍ സാരിയാണ് ധരിക്കാറുള്ളത്. യാത്രകളില്‍ മോഡേണ്‍ വേഷങ്ങളും പരീക്ഷിക്കാറുണ്ട്. എന്നാലും പ്രിയപ്പെട്ട വസ്ത്രം ചോദിച്ചാല്‍ സാരിയെന്നാണ് താൻ പറയാറുള്ളത് ദിവ്യ ഉണ്ണി പറയുന്നു
ഡാന്‍സ് സ്കൂളില്‍ ചുരിദാറാണ് വേഷം. അത് താനായിട്ട് കൊണ്ടുവന്ന കാര്യമാണ്. അതിനാല്‍ സ്കൂളില്‍ പോവുമ്പോള്‍ ചുരിദാറായിരിക്കും വേഷം. അധ്യാപിക എന്ന രീതിയില്‍ അവര്‍ക്ക് മാതൃകയായി നില്ക്കുന്ന ആളാണ് ഞാന്‍. അതിനാല്‍ ആ സമയത്ത് ചുരിദാറാണ് ഉപയോഗിക്കാറുള്ളത് നടി പറയുന്നു.












