
അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലം താങ്ങാനാകുന്നില്ലെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. അതിനാൽ കടുത്ത നടപടിയിലേക്ക് പോകുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. വിവിധ സിനിമാ സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയ്ക്കുശേഷം സിനിമാ നിർമാണം നിര്‍ത്തിവയ്ക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കാനാണ് തീരുമാനം. ഇപ്പോൾ ഈ മേഖലയിലെത്തുന്ന പുതിയ നടീനടന്മാര്‍പോലും ഉയര്‍ന്ന പ്രതിഫലമാണ് ആവശ്യപ്പെടുന്നതെന്ന് സംഘടന പറയുന്നു.താരങ്ങൾ പ്രതിഫലം ചോദിക്കുന്നതിനൊപ്പം ജി എസ് ടി യും ചോദിക്കുന്നു.അതും കൂടാതെ വിനോദ നികുതിയും സര്‍ക്കാര്‍ പിരിക്കുന്നു.
യരുന്ന ചെലവിന്റെ പ്രത്യാഘാതങ്ങള്‍ വിതരണക്കാരെയും തിയറ്ററുടമകളെയും ബാധിക്കുന്നതിനാല്‍ അവരുടെ സംഘടനകളെയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വെളിപ്പെടുത്തി. അഭിനേതാക്കൾ പ്രതിഫലം കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകിയിട്ടുണ്ട്.
ഡബ്ബിങ്ങിനു മുന്‍പെന്ന വ്യവസ്ഥമാറ്റി റിലീസിനുമുന്‍പ് മുഴുവന്‍ പ്രതിഫലവും എന്നാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ‘അമ്മ’യുടെ മറുപടി കിട്ടിയിട്ടില്ല. ‘അമ്മ’യുമായി വിശദമായ ചര്‍ച്ചനടത്താനും നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിട്ടുണ്ട്.











