ഫഹദ് ഫാസിലിന്റെ ‘ഓടും കുതിര ചാടും കുതിര’ ഇനിയും തീയറ്ററുകളിലേക്ക്! ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്

ഫഹദ് ഫാസിൽ നായകനാകുന്ന ഓടും കുതിര ചാടും കുതിര സിനിമയുടെ റിലീസ് അപ്‍ഡേറ്റാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഒരുക്കിയ സംവിധായകൻ അല്‍ത്തഫ് സലീമിന്റേതാണ് ഈ ഫഹദ് ഫാസില്‍ ചിത്രം. ചിത്രം മെയ് 16നായിരിക്കും റിലീസ് ചെയ്യുമെന്നാണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്. ആവേശം എന്ന ചിത്രത്തിന് ശേഷം ഓടും കുതിര ചാടും കുതിര സിനിമയാണ് ഇനി ഫഹദിന്റേതായി മലയാളത്തില്‍ റിലീസാകാനുള്ളത്.

ബ്രോമാൻസ് എന്ന സിനിമയുടെ ട്രെയ്‌ലർ ലോഞ്ചിൽ ആണ് ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ് അറിയിച്ചത്. കുതിര ഓടിക്കൊണ്ടിരിക്കുകയാണ് ഇപ്പോഴും. 90 ദിവസമായി ബാംഗ്ലൂരിൽ ഓടിക്കൊണ്ടിരിക്കുകയാണ്. അത് ഇനിയും ഒരു 50 ദിവസത്തോളമുണ്ട്. മെയ് 16 ന് റിലീസ് ചെയ്യണമെന്നാണ് ഞാൻ കരുതുന്നത്, എന്നാണ് ആഷിഖ് ഉസ്മാൻ പറഞ്ഞത്. കല്യാണി പ്രിയദർശൻ, രേവതി പിള്ള തുടങ്ങിയവരും ഈ ചിത്രത്തിന്റെ ഭാ​ഗമാണ്

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് ശേഷം അൽത്താഫ് സലിം ഒരുക്കുന്ന രണ്ടാം ചിത്രമാണ് ഓടും കുതിര ചാടും കുതിര. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, വിനയ് ഫോർട്ട്‌, ലാൽ, രണ്‍ജി പണിക്കർ, റാഫി, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു, അനുരാജ്, ഇടവേള ബാബു, ബാബു ആന്റണി, വിനീത് ചാക്യാർ, സാഫ് ബോയ്, ലക്ഷ്മി ഗോപാലസ്വാമി, ആതിര നിരഞ്ജന തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.