
നടനും സംവിധായകനുമായ ബേസിൽ ജോസഫ് ഇപ്പോൾ തന്റെ ഭാഗ്യ സ്ഥലങ്ങളിൽ ഒന്നാണ് കൊല്ലം എന്ന് പറയുകയാണ് തന്റെ പുതിയ ചിത്രമായ ‘പൊന്‍മാന്‍ന്റെ’ പ്രമോഷൻ വേദിയിൽ. കൊല്ലം തന്റെ ഭാഗ്യ സ്ഥലങ്ങളില്‍ ഒന്നാണെന്നും, കൊല്ലം ജില്ലയിലെ ആളുകളെ കുറിച്ചും ലൊക്കേഷനുകളെ കുറിച്ചും , കൊല്ലത്ത് നിന്നുള്ളവര്‍ തനിക്ക് കക്ക ഇറച്ചിയും ഭക്ഷണങ്ങളുമൊക്കെ കൊണ്ടുവരാറുണ്ട് എന്നുമാണ് ബേസിൽ പറയുന്നത്. കൊല്ലം എന്റെ ഭാഗ്യ സ്ഥലമാണെന്ന് പറയാൻ കാരണം തന്നെ എന്റെ ‘ജയ ജയ ജയ ഹേ’ സിനിമയും, ‘പൊന്മാനും’ ഷൂട്ട് ചെയ്തതും അവിടെയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ഏറ്റവും നല്ല രണ്ട് സിനിമകളുണ്ടായിട്ടുള്ളത് കൊല്ലത്ത് നിന്നുമാണ് ബേസിൽ പറയുന്നു.

അതുകൊണ്ട് കൊല്ലം എന്റെ ഫേവറിറ്റ് സ്ഥലങ്ങളിലൊന്നാണെന്ന് വേണമെങ്കില്‍ പറയാം. ഞാന്‍ കോളേജില്‍ പഠിക്കുമ്പോഴെക്കെ കൊല്ലത്ത് നിന്നും ഒരുപാട് സുഹൃത്തുക്കളുണ്ടായിരുന്നു. ഞാന്‍ തിരുവനന്തപുരമാണ് പഠിച്ചത്, അപ്പോള്‍ എനിക്ക് കൊല്ലത്ത് നിന്നും ഒരുപാട് സുഹൃത്തുക്കളുണ്ടായിട്ടുണ്ട്. പക്ഷെ ഇവരുടെ ആരുടെ ഭാഗത്ത് നിന്നും അങ്ങനെ മോശമായുള്ള ഒരു അനുഭവുമുണ്ടായിട്ടില്ല. നേരെ വാ നേരെ പോ എന്നുള്ള ആളുകളായത് കൊണ്ടും സ്‌ട്രെയ്റ്റ് ഫോര്‍വേഡ് ക്യാരക്ടറായത് കൊണ്ടും ചില ആളുകള്‍ക്ക് ഇത് ഇഷ്ടപ്പെടാത്തതായിരിക്കും.
ഞങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആളുകള്‍ കക്കാ ഇറച്ചിയെല്ലാം കൊണ്ട് വരും നമ്മള്‍ ഒരുമിച്ച് കഴിക്കും, വളരെ സ്‌നേഹമായിരുന്നു ആളുകള്‍ക്ക്. ഈ പറഞ്ഞ പോലെ മണ്‍റോ തുരുത്തിലായിരുന്നു ഞങ്ങള്‍ ഒരുപാട് ദിവസം ഷൂട്ട് ചെയ്തത്. അവിടെ ഒരുപാട് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടെന്ന് അറിഞ്ഞു , എന്നാല്‍ അവിടെ വളരെ മനോഹരമായ സ്ഥലമാണ്. ഷൂട്ടിന് ശേഷം ഞാന്‍ എന്റെ കുടുംബമായും, സുഹൃത്തുകളുമായും രണ്ട് വട്ടം അവിടെ താമസിച്ചു അതുപോലെ നല്ല സ്‌നേഹമുള്ള ആളുകളും കൊല്ലത്തുണ്ട് , ബേസില്‍ ജോസഫ് പറയുന്നു.












