
രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിലായിരുന്നു സീരിയൽ നടി ദേവിക നമ്പ്യാരും ഭർത്താവും ഗായകനുമായ വിജയ് മാധവും. ഇപ്പോഴിതാ ജനുവരി മുപ്പതിന് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ഇരുവരുടെയും മൂത്തകുട്ടി ആൺകുഞ്ഞാണ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് തങ്ങൾക്ക് വീണ്ടും ഒരു കുഞ്ഞ് കൂടി പിറക്കാൻ പോവുകയാണെന്ന സന്തോഷം നടി ദേവിക നമ്പ്യാരും ,ഗായകൻ വിജയ് മാധവും ആരാധകരെ അറിയിച്ചത്. രണ്ടാമതും ഗർഭിണിയായതിന് ശേഷമുള്ള എല്ലാ വിശേഷങ്ങളും ദേവികയും വിജയിയയും യുട്യൂബ് ചാനലിലൂടെയും സോഷ്യൽമീഡിയ പേജിലൂടെയും പ്രേക്ഷകരെ അറിയിക്കാറുണ്ടായിരുന്നു.
രണ്ടാമത് ഇരുവർക്കും ജനിച്ചത് പെൺകുഞ്ഞാണ്. മുപ്പതാം തിയ്യതി കുഞ്ഞ് പിറന്നുവെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ദമ്പതികൾ ആരാധകരെ അറിയിക്കുന്നത്. ഇത്രയും ദിവസം സന്തോഷം മൂടിവെച്ചതിന്റെ കാരണവും ഇരുവരും പുതിയ വ്ലോഗിൽ പങ്കിട്ടു. ഈ പ്രസവം നടന്നത് ഒരു എമർജൻസി സീനിലായിരുന്നുവെന്നും അതിനാൽ സന്തോഷം പങ്കുവെക്കാനുള്ള മാനസീകാവസ്ഥയിലായിരുന്നില്ലെന്നും വിജയ് മാധവന് പുതിയ വ്ലോഗിൽ പറഞ്ഞു. ഞങ്ങളുടെ സന്തോഷ വാർത്ത പറയാനുള്ള വ്ലോഗാണ് ഇത് എന്ന് വിജയ് മാധവ് പറയുന്നു.
ദേവിക പ്രസവിച്ചു. മുപ്പതാം തിയ്യതി രാവിലെയായിരുന്നു പ്രസവം. ജനിച്ചത് മോളാണ്. ഭയങ്കര പ്ലാനിങ്ങൊക്കെയായിരുന്നു. പെട്ടി പാക്കിങ്, അൺബോക്സിങ്, ഹോസ്പിറ്റൽ വ്ലോഗ് എല്ലാം പ്ലാൻ ചെയ്തിരുന്നു. വൻ പരിപാടികളൊക്കെയായിരുന്നു പ്ലാൻ ചെയ്തത്. പക്ഷെ എല്ലാം ചീറ്റിപ്പോയി എന്നും വിജയ് മാധവ് പറയുന്നു. രണ്ടാം തിയ്യതിയെ അഡ്മിഷനാകൂവെന്നാണ് വിചാരിച്ചിരുന്നത്. ആറ്, ഏഴ് ഓക്കെയായിരിക്കും ഡ്യൂ ഡെയ്റ്റ് എന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ മുപ്പതാം തിയ്യതി കിടന്നപ്പോൾ വാട്ടർ ബ്രേക്കായോന്ന് സംശയമുണ്ടെന്ന് ദേവിക പറഞ്ഞു. പെട്ടന്ന് എല്ലാം വാരികെട്ടി ആശുപത്രിയിലേക്ക് വിട്ടു. ഒരു എമർജൻസി സീനായിരുന്നു. നോർമലായിരുന്നില്ല. കുറച്ച് അബ്നോർമലായിരുന്നു. കയ്യിൽ നിന്നും പോയി കാര്യങ്ങൾ. ആദ്യത്തേത് സൂപ്പർ സുഖപ്രസവമായിരുന്നു. പക്ഷെ ഇത് അങ്ങനെയായിരുന്നില്ല. പേടിച്ചു പോയിരുന്നു. അമ്മയും കുഞ്ഞുമെല്ലാം സുഖമായിരിക്കുന്നു. എല്ലാവരോടും ഒരുപാട് സ്നേഹം.











