
ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് പുതിയ ആളുകളെ കണ്ടുമുട്ടുന്നത് ഇന്ന് സാധാരണമായിട്ടുള്ള ഒരു കാര്യമാണ്, ഇപ്പോൾ താൻ ഡേറ്റിങ് ആപ്പിലുണ്ടെന്നും, എങ്കിലും സിംഗിൾ ആണെന്നും വെളിപ്പെടുത്തുകയാണ് നടി പാർവതി തിരുവോത്. തന്റെ റിലേഷന്‍ഷിപ്പുകളെ കുറിച്ചാണ് നടി പറയുന്നത്. സിനിമാ രംഗത്ത് ടെക്‌നീഷ്യന്‍സിനെ ഡേറ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കുറെ നാളുകളായി താൻ സിംഗിളാണ്. മുന്‍കാമുകന്‍മാരില്‍ മിക്കവരുമായും ഇപ്പോളും സൗഹൃദം സൂക്ഷിക്കുന്നുണ്ട്. താൻ സിനിമ നടന്‍മാരുമായോ ,സംവിധായകരുമായോ ഒരുതരത്തിലുമുള്ള റിലേഷന്‍ഷിപ്പുണ്ടായിട്ടില്ല, നടി പറയുന്നു.
മുന്‍കാമുകന്‍മാരില്‍ മിക്കവരുമായും താൻ ഇപ്പോളും സൗഹൃദം സൂക്ഷിക്കുന്നയാളാണ് . അവർ പലരുമായും ഞാന്‍ ഇപ്പോളും സംസാരിക്കാറുണ്ട്. ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിച്ചിരുന്നവരാണ്. അവര്‍ സന്തോഷമായിരിക്കണമെന്ന് കരുതുന്നു. കാരണം, ഞാന്‍ സന്തോഷവതിയാണ് അതുകൊണ്ടു തന്നെ. ഇന്നും ഞാൻ സിംഗിളായി തുടരുകയാണ് പാർവതി പറയുന്നു.
ചിലപ്പോള്‍ ഒറ്റപ്പെടല്‍ തോന്നാറുണ്ടു . കെട്ടിപ്പിടിക്കാന്‍ തോന്നുന്ന ചില ദിവസങ്ങളുണ്ട്. മനുഷ്യരുടെ സ്പര്‍ശമില്ലാതെ നമ്മള്‍ കടന്നു പോകുന്ന ദിവസങ്ങളുണ്ടല്ലോ. അത് ന്യായരഹിതമാണ്. പ്രണയത്തിലാകുന്നത് എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ, കുറച്ചു വര്‍ഷങ്ങളായി ഞാന്‍ സിംഗിളാണ്, ഏകദേശം മൂന്നര വര്‍ഷത്തോളമായി. നാല് മാസം മുമ്പ് എന്നെ സുഹൃത്തുക്കള്‍ ഡേറ്റിങ് ആപ്പുകള്‍ പരിചയപ്പെടുത്തി. പക്ഷേ, ആളുകളെ ‘ഷോപ്പ്’ ചെയ്യുന്നത് വിചിത്രമായിട്ടാണ് എനിക്ക് തോന്നിയത്. ഫ്രാന്‍സില്‍ വെച്ച് ടിന്‍ഡറില്‍ എന്റെ പ്രൊഫൈല്‍ പിക്ചര്‍ വച്ചു. എന്റെ സുഹൃത്തുമുണ്ടായിരുന്നു ഒപ്പം. ഒരുപാട് മുഖങ്ങള്‍ ഞാന്‍ അവിടെ കണ്ടു. പക്ഷേ, പെട്ടെന്ന് തന്നെ ഞാന്‍ ടിന്‍ഡര്‍ ഉപേക്ഷിച്ചു. പിന്നീട് ബംബിള്‍, റായ തുടങ്ങിയ ഡേറ്റിങ് ആപ്പുകള്‍ വന്നു. ഞാന്‍ ഡേറ്റിങ് ആപ്പുകളിലുണ്ട്.പാർവതി പറഞ്ഞു.











