
ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന നടിയാണ് സാമന്ത, പ്രണയിച്ച് വിവാഹം ചെയ്തവരാണ് സമാന്തയും നടൻ നാഗ ചൈതന്യയും, എങ്കിലും ഇരുവരും പിന്നീട് വേര്പിരിയുകയായിരുന്നു, അതിനുശേഷം നാഗ ചൈതന്യ നടി ശോഭിത ധുലിപാലയെ പ്രണിയിച്ചു വിവാഹം കഴിച്ചു, ഇപ്പോഴിതാ മുൻ പങ്കാളികളെക്കുറിച്ച് പരാമർശിച്ചിരിക്കുകയാണ് പുതിയ അഭിമുഖത്തിൽ സമാന്ത. എക്സുകൾ മറ്റൊരു ജീവിതവുമായി മുന്നോട്ട് പോകുന്നതിൽ അസൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് സമാന്ത മറുപടി നൽകുന്നത്, ഞാൻ പൂർണമായും അകന്ന് നിൽക്കുന്ന സ്വഭാവം അസൂയയാണ്.
എന്നാൽ, ഈ തോന്നലുകൾ നമ്മുടെ മാനസിക ആരോഗ്യത്തിന് ദോഷകരമാകാം. അതിനാൽ, അസൂയയെ ഇതിനകം നേടിയതിനോട് നന്ദി പറയാനും സ്വയം മെച്ചപ്പെടുത്താനുമുള്ള അവസരമായി കാണുന്നതാണ് നല്ലത്. ഓരോരുത്തർക്കും അവരുടെ സമയവും പാതയും ഉണ്ട്. മറ്റുള്ളവരുടെ വിജയങ്ങൾ നമ്മുടെ പ്രശ്നങ്ങളുടെ അളവുകോലാകരിക്കേണ്ടതില്ല. പകരം, നമ്മുടെ സ്വന്തം യാത്രയിൽ ശ്രദ്ധ കേന്ദ്രീകരിക്കാം എന്നാണ് നടി പറയുന്നത്.
അതേസമയം നാഗ ചൈതന്യയുമായി അടുക്കുന്നതിന് മുമ്പ് നടൻ സിദ്ധാർത്ഥുമായി പ്രണയത്തിലായിരുന്നു സമാന്ത. സിദ്ധാർത്ഥും ഇന്ന് നടി അദിതി റാവുവിനൊപ്പം വിവാഹ ജീവിതം നയിക്കുകയാണ്. അതുപോലെ ആക്ടറായിരിക്കുമ്പോൾ തോന്നുന്ന ഇൻസെക്യൂരിറ്റികളെക്കുറിച്ചും സമാന്ത സംസാരിച്ചു. പകുതി സമയവും സ്യൂട്ട്കേസുമായാണ് ജീവിതം. ഒരു ഹോട്ടൽ റൂമിൽ നിന്നും അടുത്ത ഹോട്ടൽ റൂമിലേക്ക്. അത് വളരെ ഒറ്റപ്പെടൽ തോന്നിപ്പിക്കും. ഈ ജോലി നമ്മുടെ ഏറ്റവും മോശം ഇൻസെക്യൂരിറ്റികളെ വളർത്തുമെന്നും സമാന്ത പറയുന്നു.











