ഗോസിപ്പുകൾ കാണുമ്പോൾ എത്രയോ നടിമാർ അതിന് അവഗണിക്കുന്നു! എന്നാൽ സായി പല്ലവി മാത്രം എന്തിന് പ്രതികരിക്കുന്നു? മറുപടിയുമായി നടി 

എല്ലാ ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ചവെച്ച നടിയാണ് സായി പല്ലവി. ഇപ്പോൾ നടിയുടെ പുതിയ ചിത്രമായ തണ്ടെലിന്റെ പ്രമോഷൻ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ, എന്തിനാണ് താൻ വിവാദങ്ങളോടെല്ലാം പ്രതികരിക്കുന്നത് എന്ന് സായി പല്ലവി വ്യക്തമാക്കിയിരിക്കുകയാണ്.സെലിബ്രിറ്റികളെ സംബന്ധിച്ച് പല തരത്തിലുള്ള ഗോസിപ്പുകളും വരാറുണ്ട്. എത്രയോ നടിമാര്‍ അതൊന്നും കണ്ടില്ല എന്ന് നടിച്ച് മിണ്ടാതെ പോകുകയാണ് ചെയ്യാറുള്ളത്, എന്തുകൊണ്ടാണ് സായി പല്ലവി എല്ലാത്തിനോടും പ്രതികരിക്കുന്നത് എന്നായിരുന്നു ചോദ്യം.

അതിന് തനിക്ക് ചില ഉത്തരവാദിത്വമുണ്ട്. ഞാന്‍ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്വം എന്റേതാണ്, മാത്രമല്ല എന്നെ സ്‌നേഹിക്കുന്നവരോടും എനിക്ക് ചില ഉത്തരവാദിത്വങ്ങളുണ്ട്അ, വരെ എന്തിന്റെ പേരിലായാലും വേദനിപ്പിക്കാന്‍ ഞാന്‍ അങ്ങനെ ആഗ്രഹിക്കുന്നില്ല. എന്റെ പ്രസ്താവനകളിലോ ,വാക്കുകളിലോ എന്തെങ്കിലും തെറ്റിദ്ധാരണ തോന്നിയാല്‍ അത് വ്യക്തമാക്കേണ്ട ഉത്തരവാദിത്വം എനിക്കാണ് സായി പല്ലവി പറയുന്നു.കൂടാതെ അറിഞ്ഞോ അറിയാതെയോ എനിക്കാരെയും വേദനിപ്പിക്കേണ്ട.

അത് ആളുകളെ പ്രീതിപ്പെടുത്താനുള്ള തന്ത്രമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. ഞാന്‍ എന്താണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമാക്കേണ്ടത് വളരെ പ്രധാനമാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു, എന്നാണ് നടി പറഞ്ഞത്. അതേസമയം  സായി പല്ലവി ‘രാമായണം’  ചിത്രത്തിന് വേണ്ടി വ്രതം അനുഷ്ടിക്കുകയാണെന്നും മത്സ്യ-മാംസങ്ങള്‍ കഴിക്കാറില്ല എന്നും പറഞ്ഞ് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെതിരെ നടി ശക്തമായി പ്രതികരിച്ചു. താന്‍ അടിസ്ഥാനപരമായി വെജിറ്റേറിയനാണ്. അല്ലാതെ അത് സിനിമയ്ക്ക് വേണ്ടി മാറിയതല്ല. അപ്പോള്‍ പിന്നെ സിനിമയ്ക്ക് വേണ്ടി വ്രതം അനുഷ്ടിച്ചു എന്ന് പറയുന്നത് തെറ്റല്ലേ എന്നായിരുന്നു നടിയുടെ പ്രതികരണം.