പ്രയാഗ് എന്നെ ശരിക്കും വിളിച്ചതുപോലെ തോന്നുന്നു! കുംഭമേളയിൽ സ്‌നാനം ചെയ്യ്തു നടി ശ്രീനിധി ഷെട്ടി 

മഹാകുംഭമേളയിൽ പങ്കെടുത്ത് കെജിഎഫ് താരം ശ്രീനിധി ഷെട്ടി. തന്റെ ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു കുംഭമേളയിൽ പങ്കെടുക്കുന്നത് നടി പറയുന്നു , വലിയ തയാറെടുപ്പുകളില്ലാതെ എത്തിച്ചേർന്നതിൽ തനിക്ക് സന്തോഷമേയുള്ളൂ എന്നും നടി പറയുന്നു. താരം തന്നെയാണ് ഈ വിവരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. പ്രയാഗ് എന്നെ ശരിക്കും വിളിച്ചത് പോലെ തോന്നുന്നു. ഞാൻ ജോലിയുടെ തിരക്കിലായിരുന്നു തുടക്കത്തിൽ എനിക്ക് ഇങ്ങോട്ട് വരാൻ യാതൊരു പദ്ധതിയുമുണ്ടായിരുന്നില്ല. പിന്നെ ഓരോന്ന് ഓരോന്നായി വഴിക്ക് നടന്നു നടി പറഞ്ഞു.

ഞാൻ എന്റെ ഫ്ലൈറ്റുകൾ ബുക്ക് ചെയ്തു, താമസം ശരിയായി. ഒരു ബാക്ക്പാക്ക് തയാറായി. ഇപ്പോൾ ഞാൻ ഇവിടെ എത്തിയിരിക്കുന്നു, ദശലക്ഷങ്ങൾക്കിടയിൽ ഞാനും വഴികൾ തിരയുന്നു. എന്റെ അവസാന നിമിഷത്തെ പ്ലാനുകളിലേക്ക് എന്റെ അച്ഛൻ സന്തോഷത്തോടെ ചാടിവന്നു.ഇത് എല്ലാവരുടെയും ജീവിതത്തിലും ഒരിക്കൽ മാത്രം നടക്കുന്ന കാര്യമാണ്. അതിൽ ചോദ്യങ്ങളൊന്നും ഉണ്ടായില്ല.

കൂടാതെ ഇത് ജീവിതകാലത്തേക്ക് മുഴുവൻ പതിഞ്ഞ ഒരു അനുഭവവും ഓർമയുമായി. കെ ജി എഫ് എന്ന ചിത്രത്തിലാണ് നടിയെ പ്രേഷകർക്കെല്ലാം സുപരിചിതയത്, മോഡലിങ് രംഗത്തു നിന്ന് സിനിമയിലെത്തിയ താരമാണ് ശ്രീനിധി. കെജിഎഫ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ അരങ്ങേറ്റവും.