
മലയാള സിനിമയിലെ പ്രേഷക പ്രിയങ്കരനായ നടൻ മനോജ് കെ. ജയൻ പറയുന്നു , സിനിമയില്‍ തനിക്ക് വലിയ കൂട്ടുകെട്ടുകളില്ലാ. ആ ഒറ്റപ്പെടലില്‍ താനേറെ സന്തോഷിക്കാറുണ്ട്. തനിക്ക് വേണ്ടി സിനിമ ഒരുക്കാന്‍ സംവിധായകരോ ,നിര്‍മ്മാണക്കമ്പനികളോ ഇല്ല. താന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടി വരുന്ന സിനിമകളില്‍ അഭിനയിക്കും. അത് തനിക്ക് ഗുണം ചെയ്യാറുണ്ട്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തുന്നത്.എനിക്ക് വേണ്ടി സിനിമ ഉണ്ടാക്കാനറിയില്ല, എനിക്ക് വേണ്ടി മാത്രം സിനിമയൊരുക്കാന്‍ സംവിധായകരില്ല, നിര്‍മ്മാണ കമ്പനിയില്ല.

എന്നാൽ ഞാന്‍ തന്നെ ചെയ്യണമെന്ന ആവശ്യവുമായി തേടി വരുന്ന സിനിമകളില്‍ ഞാൻ തന്നെ അഭിനയിക്കും. അത് എനിക്ക് ഗുണം ചെയ്യാറുണ്ട്. അതിനൊരു ഉദാഹരണമാണ് ‘രേഖാചിത്രം’. ഈ ചിത്രത്തിൽ വില്ലൻ കഥാപാത്രമായാണ് നടൻ എത്തുന്നത്, ഈ വേഷം തന്റെ കരിയറിൽ ഒരു പ്രധാന മാറ്റമാണെന്ന് നടൻ തന്നെ പറയുന്നുണ്ട്. സിനിമയ്ക്കും കുടുംബത്തിനുമിടയില്‍ എനിക്ക് ഒരു സ്‌പെയ്‌സില്ല. അത് വലിയ ദോഷമായി ചിലര്‍ വിലയിരുത്താറുണ്ട്. എനിക്കത് മതി. ഞാന്‍ ഇവിടെ നൂറ് ശതമാനം തൃപ്തനാണ്.
ഒരു ഇടവേള പിന്നിട്ട് വീണ്ടും ജനസമക്ഷത്തിലേക്ക് എത്തുമ്പോള്‍ ആ ഗ്യാപ് അനുഭവപ്പെടാറില്ല. ഇവിടെ നിറഞ്ഞുനില്‍ക്കുന്നവര്‍ക്ക് കിട്ടുന്ന ജനപ്രിയതയും കിട്ടാറുണ്ട്. 36 വര്‍ഷമായി എനിക്ക് സിനിമയില്‍ നില്‍ക്കാന്‍ കഴിഞ്ഞില്ലേ., ഇവിടെ എല്ലാത്തരത്തിലും ഞാൻ തൃപ്‌തനാണ് ,താരം പറയുന്നു.












