അഭിനയം തുടങ്ങിയ കാലം മുതൽ തുടങ്ങിയ ആഗ്രഹം സാധിച്ചത് ആ മമ്മൂട്ടി ചിത്രത്തിൽ! ആ ചിത്രം തന്റെ ഭാഗ്യ ചിത്രം, കനിഹ

മലയാളത്തിലും, മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ചവെച്ച നടിയാണ് കനിഹ, ഇപ്പോൾ താരം ഹരിഹരന്റെ സംവിധാനത്തില്‍ 2009ല്‍ പുറത്തിറങ്ങിയ ‘കേരള വര്‍മ പഴശ്ശിരാജ’ എന്ന സിനിമയെ കുറിച്ച് പറയുകയാണ്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്, സിനിമാജീവിതത്തില്‍ മറക്കാ നാവാത്ത സന്തോഷമുള്ള മുഹൂര്‍ത്തമേതാണ് ചോദിച്ചാൽ തനിക്ക് ഒരു മറുപടിയേ ഉള്ളൂ നടി പറയുന്നു. അത് മറ്റൊന്നുമല്ല മലയാളത്തില്‍ ഹരിഹരന്‍ സാര്‍ സംവിധാനം ചെയ്ത പഴശ്ശിരാജ എന്ന സിനിമയില്‍ എനിക്ക് അഭിനയിക്കാനുള്ള അവസരം ലഭിച്ചത്.

അതില്‍ മമ്മൂട്ടിക്കൊപ്പമാണ് ഞാന്‍ അഭിനയിച്ചത്. ഒരു ചരിത്ര സിനിമയായത് കൊണ്ട് രാജ്ഞിയായിട്ടാണ് ഞാന്‍ അഭിനയിച്ചത്. അത് തന്റെ കരിയറിലെ ഒരു പ്രധാന മാറ്റമായിരുന്നു. ഈ ചിത്രത്തിൽ അഭിനയിക്കാനുള്ള അവസരം ലഭിച്ചതിനെക്കുറിച്ച് കനിഹ പറയുന്നു. അദ്ദേഹത്തിന്റെ കൂടെ ആദ്യമായി അഭിനയിക്കുമ്പോൾ ഭയവും ആശങ്കയും ഉണ്ടായിരുന്നു. അത്രയും വലിയ ഒരു സംവിധായകന്റെയും നടന്റെയും സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത് ഏറ്റവും വലിയ ഭാഗ്യവും ജീവിതത്തില്‍ കിട്ടിയ ഏറ്റവും വലിയ സമ്മാനവുമാണെന്ന് ഞാന്‍ പറയും.

അഭിനയം തുടങ്ങിയ കാലം തൊട്ടേ എനിക്ക് അത്തരത്തിലുള്ള ഒരു ചരിത്ര സിനിമയില്‍ അഭിനയിക്കണമെന്ന മോഹമുള്ളിലുണ്ടായിരുന്നു, കനിഹ പറയുന്നു. അതുകൊണ്ടു ആ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ഒരുപാട് സന്തോഷവും ഒപ്പം ഭാഗ്യമാണെന്നും തോന്നി.കനിഹ പറഞ്ഞു