
പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അനുമോൾ. ഇപ്പോൾ താരം ടോക്സിക്കായ റിലേഷൻഷിപ്പിൽ നിന്നും പുറത്തുകടന്നതിന് കുറിച്ചാണ് നടി ഇപ്പോൾ തുറന്നുപറയുന്നത്, ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖ്ത്തിലാണ് ഈ കാര്യം വെളിപ്പെടുത്തുന്നത്. താൻ ഏഴ് വര്‍ഷത്തോളം പങ്കാളിയുടെ കൂടെ ജീവിച്ചെങ്കിലും അതില്‍ നിന്ന് പുറത്ത് കടക്കാന്‍ സാധിക്കാതെ വരികയായിരുന്നു.എന്നാല്‍ ഒടുവില്‍ താന്‍ ഉണ്ടാവില്ലെന്ന് ബോധ്യമായതിന് ശേഷമാണ് ആ ബന്ധം പൂര്‍ണമായി ഒഴിവാക്കിയത്. ഞാന്‍ റിലേഷനിലായി മൂന്ന് മാസങ്ങള്‍ക്ക് ശേഷമാണ് ഇത് ശരിയാവില്ലെന്നും എന്തോ പ്രശ്‌നമുണ്ടെന്നും മനസ്സിലാകുന്നത്, അനുമോൾ പറയുന്നു.

തന്നെ പോലെ ആരും ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ തുടരരുത്, ഇത് ശരിയാവില്ലെന്നും എന്തോ പ്രശ്‌നമുണ്ടെന്നും മനസ്സിലായപ്പോളും ഞാന്‍ ആ ബന്ധം മുന്നോട്ട് തന്നെ കൊണ്ടുപോയി. മുന്നോട്ട് പോകുന്തോറും കാര്യങ്ങള്‍ ശരിയാകാതെ വന്നു തുടങ്ങി. സഹതാപത്തോടെയാണ് അയാള്‍ ഞാനുമായിട്ടുള്ള പ്രണയം തുടര്‍ന്നത്. അയാള്‍ എന്നോട് പറയുന്നത് എന്റെ കൂടെ നില്‍ക്കൂ എന്നെ പിന്തുണയ്ക്കൂ എനിക്ക് നന്നായി ജീവിക്കണം എന്നതായിരുന്നു. പിന്നീട് എന്റെ ലക്ഷ്യം അയാളെ നന്നാക്കുക എന്നതായി മാറി.
ഓരോ തവണ ഇത് ശരിയാവുന്നില്ലെന്ന് വിചാരിക്കുമ്പോള്‍ ഞാന്‍ കരുതിയത് ഇതൊക്കെ എന്റെ പരാജയമാണെന്നാണ്. അല്ലാതെ അവര്‍ നന്നാവാത്തത് അല്ല. ആ ബന്ധം മൂന്നുമാസം തുടര്‍ന്നു, പിന്നെ അത് ഏഴ് വര്‍ഷത്തോളം വലിച്ചു നീട്ടി കൊണ്ടുപോയി. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോഴാണ് ടോക്‌സിക് എന്ന വാക്ക് മനസ്സിലാക്കി തുടങ്ങിയത്. എന്റെ സുഹൃത്തുക്കളും പറഞ്ഞുതുടങ്ങി അയാൾ ഒരു ടോക്സിക് ആണെന്ന്. ആദ്യമൊക്കെ എന്തു പറഞ്ഞാലും ഞാന്‍ കരയുകയായിരുന്നു. പിന്നെ പിന്നെ ഞാനും ഉച്ചത്തോടെ തിരിച്ച് പ്രതികരിക്കാന്‍ തുടങ്ങി. ഞാനും അറിയാതെ ടോക്‌സിക് ആയി.വീട്ടുകാര്‍ക്ക് എന്റെ ഫോട്ടോ മാത്രമേ കിട്ടു എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് ആ ബന്ധത്തില്‍ നിന്ന് പിന്മാറുന്നത്, അനുമോൾ പറയുന്നു.












