‘നാരായണീന്റെ മൂന്നാണ്മക്കൾ’ പ്രേക്ഷക പ്രതികരണം

'നാരായണീന്‍റെ മൂന്നാണ്മക്കള്‍'തീയറ്ററുകളിൽ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്നത്,

മലയാളത്തില്‍ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങള്‍ നിര്‍മ്മിച്ച ഗുഡ്‍വില്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് നിർമ്മിക്കുന്ന ‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’തീയറ്ററുകളിൽ പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. മികച്ച പ്രതികരണമാണ് ഇപ്പോൾ ചിത്രത്തിന് ലഭിക്കുന്നത്, ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ മൂന്നുപേരുടെയും പെർഫോമൻസ് എടുത്തുപറയണമെന്നാണ് പ്രേക്ഷകർ പറയുന്നത്. ഹൃദയ സ്പർശിയായ മുഹൂർത്തങ്ങളും ഒപ്പം നർമ്മവും ഒക്കെ കൂടിച്ചേർന്ന ഒരു ഫാമിലി ഡ്രാമയാണ് ചിത്രമെന്ന് പ്രേക്ഷകർ പറയുന്നു.

നല്ലൊരു കുടുംബ ചിത്രമാണ്, ശരിക്കും ഇങ്ങനൊരു കുടുംബ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച ശരണ്‍ വേണുഗോപാലിനെ നല്ലൊരു കയ്യടി നൽകണമെന്നും പ്രേക്ഷകർ പറയുന്നു,  ചിത്രത്തിലെ പാട്ടുകളും,മറ്റും പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു എന്ന് തന്നെ പറയാം, ശരണ്‍ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിൽ  ഒരു നാട്ടിൻപുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥ പുരോ​ഗമിക്കുന്നത്. ഒരു എം ഡി കഥ എന്നാണ് പ്രേക്ഷകർ ഈ ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്.

കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഢി നിറഞ്ഞതുമായ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ പറഞ്ഞിരിക്കുന്നത്.